സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 4 ഒക്‌ടോബര്‍ 2023 (15:34 IST)
നായ്ക്കളില്‍ കാണപ്പെടുന്നതിനേക്കാള്‍ ഇരട്ടി അണുക്കള്‍ ഒരാളുടെ താടിയില്‍ ഉണ്ടാകും എന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു സംഘം ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍ ഉണ്ടായിരിക്കുന്നത്. നായ്ക്കളില്‍ നിന്നുമുള്ള അണുക്കള്‍ മനുഷ്യര്‍ക്ക് എങ്ങനെ ഭീഷണിയാകും എന്നതായിരു പഠനം എങ്കിലും കണ്ടെത്തല്‍ ഗവേഷകരെ തന്നെ ഞെട്ടിച്ചു.
താടിക്കാരായ 18 പുരുഷന്മാരിലും വിവിധ ഇനത്തില്‍ പെട്ട 30 നായ്ക്കളിലുമാണ് ഗവേഷകര്‍ പഠനം നടത്തിയത്. പുരുഷന്‍മരെയും നായ്ക്കളെയും ഒരേ എം ആര്‍ ഐ സ്‌കാന്‍ ഉപയോഗിച്ച് പരിശോധന നടത്തിയതോടെ നായ്ക്കളിലേതിന് ഇരട്ടി അണുക്കള്‍ പുരുഷന്റെ താടിയില്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു.