സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 23 ജൂണ്‍ 2022 (12:55 IST)
പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാല്‍ പഴങ്ങള്‍ കഴിക്കുന്നതുമായി ബന്ധപ്പെട്ട് പല അന്ധവിശ്വാസങ്ങളും നിലവിലുണ്ട്. മാമ്പഴം ഉച്ചയ്ക്ക് കഴിക്കാന്‍ പാടില്ല, രാത്രികഴിക്കാന്‍ പാടില്ല എന്നൊക്കെ ചിലര്‍ പറയാറുണ്ട്. രക്തത്തിലെ പഞ്ചാര പഴങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പ്രമേഹം ഉണ്ടാക്കുമെന്നുമാണ് ചിലരുടെ വാദം. എന്നാല്‍ പഴവര്‍ഗങ്ങള്‍ ഏതുസമയത്തും കഴിക്കാമെന്നതാണ് വാസ്തവം.
സമയം മാറി കഴിച്ചാല്‍ പഴങ്ങള്‍ കലോറിയെ ഇരട്ടിപ്പിക്കുകയോ വിഷമാകുകയോ ചെയ്യില്ല. ഇത്തരം പേടികളെ ഉപേക്ഷിക്കേണ്ടതാണ്. പഴങ്ങളില്‍ ശരീരത്തിന് ആവശ്യമായ ഫൈബര്‍, പൊട്ടാസ്യം പോലുള്ള മിനറലുകള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.