ചൂടല്ലേ, മുഖത്ത് പപ്പായ തേയ്ക്കാം

നന്നായി പഴുത്ത പപ്പായ പള്‍പ്പ് പോലെയാക്കി അല്‍പ്പനേരം മുഖത്ത് പുരട്ടുകയാണ് വേണ്ടത്

Papaya
Papaya
രേണുക വേണു| Last Modified വ്യാഴം, 7 മാര്‍ച്ച് 2024 (09:46 IST)

ചൂടുകാലത്ത് നിങ്ങളുടെ മുഖ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ പപ്പായ നല്ലതാണ്. പപ്പായ ഫേഷ്യല്‍ ശീലമാക്കിയാല്‍ ഉള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

നന്നായി പഴുത്ത പപ്പായ പള്‍പ്പ് പോലെയാക്കി അല്‍പ്പനേരം മുഖത്ത് പുരട്ടുകയാണ് വേണ്ടത്. പപ്പായ പുരട്ടിയിട്ട ശേഷം നന്നായി മുഖത്ത് സ്‌ക്രബ് ചെയ്യണം. ചൂട് കാരണം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കരിവാളിപ്പ് മാറ്റാന്‍ പപ്പായ സഹായിക്കും. ധാരാളം ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയ പഴമാണ് പപ്പായ. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്യുന്നു. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിലെ നിര്‍ജീലികരണം തടയുന്നു. നിര്‍ജീവ കോശങ്ങളെ പപ്പായ നശിപ്പിക്കും. ചൂട് മൂലം ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചിലിനെ പ്രതിരോധിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :