രേണുക വേണു|
Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (18:29 IST)
പ്രാചീന കാലം മുതല്‍ ഉന്മേഷത്തിനും രോഗ പ്രതിരോധത്തിനും വേണ്ടി ഇഞ്ചി ചായ ഉപയോഗിക്കുന്നുണ്ട്. ചായയില്‍ നന്നായി തൊലി കളഞ്ഞു വൃത്തിയാക്കിയ ഇഞ്ചി ചതച്ചു ചേര്‍ക്കുമ്പോള്‍ ഇഞ്ചി ചായ തയ്യാര്‍. ചെറിയൊരു കഷണം ഇഞ്ചി ചേര്‍ത്താല്‍ തന്നെ ഇഞ്ചി ചായ തയ്യാര്‍.
മലവിസര്‍ജനം സുഖമമാക്കാന്‍ ഇഞ്ചി ചായ സഹായിക്കുന്നു. ഇഞ്ചി ദഹന സംവിധാനത്തെ മെച്ചപ്പെടുത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചൂടുള്ള ഇഞ്ചി ചായ കുടിക്കുന്നത് തൊണ്ട വേദന, കഫക്കെട്ട് എന്നിവ പ്രതിരോധിക്കും. രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കൊഴുപ്പ് അടിഞ്ഞു കൂടാതെ ശരീരഭാരം നിയന്ത്രിക്കുന്നു. വേദനകളില്‍ നിന്നും അണുബാധകളില്‍ നിന്നും പ്രതിരോധം തീര്‍ക്കുന്നു. ഇഞ്ചി തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്.