ശ്രീനു എസ്|
Last Modified ശനി, 13 മാര്‍ച്ച് 2021 (16:28 IST)
നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഭക്ഷ്യ വസ്തുവാണ് ഉള്ളി. കറികളിലും സാലഡുകളിലും നമ്മള് യഥേഷ്ടം ഉള്ളി ചേര്‍ക്കാറുണ്ട്. വിറ്റാമിനുകള്‍, അയണ്‍, ഓക്സിഡന്റുകള്‍, ഫോളേറ്റുകള്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ഉള്ളിയിലും സവോളയിലും ഉണ്ട്. വേനല്‍ സമയത്ത് ശരീരത്തിനെ തണുപ്പിക്കാന്‍ ഉള്ളി ബെസ്റ്റാണ്.
കൂടാതെ ശരീരത്തിലെ മോശം കൊളസ്ട്രോളിനെ നീക്കം ചെയ്യാനും ഉള്ളി നല്ലതാണ്. സവാള ജ്യൂസാക്കി കുടിക്കുന്നത് വളരെ നല്ലതാണ്.