ചോരയുണ്ടാവാൻ ചീര ഉത്തമം!

അപർണ| Last Modified ശനി, 25 ഓഗസ്റ്റ് 2018 (14:00 IST)
ചോരയുണ്ടാവാന്‍ എന്നാണ് ചീരയുടെ ആരോഗ്യവശത്തെക്കുറിച്ച് പറയുന്നത് തന്നെ. എല്ലുകളുടേയും പല്ലുകളുടേയും കരുത്ത് വര്‍ദ്ധിപ്പിക്കുന്നു മാത്രമല്ല കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു ഇതൊക്കെ ചീരയുടെ ആരോഗ്യഗുണങ്ങള്‍ തന്നെ.

മനുഷ്യ ശരീരത്തിന് ചീരയില്‍ നിന്നു ലഭിക്കുന്ന ഗുണം വിവരണാതീതമാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ് എന്നിവ ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ അനീമിയയെ നിയന്ത്രിക്കാനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും ചീര ഫലപ്രദമാണ്.

ചര്‍മ്മ സൗന്ദര്യം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്കും ക്യാന്‍സറിനെ പ്രതിരോധിക്കാനും ചീര സഹായിക്കുന്നു. ബീറ്റ കരോനിന്‍, മഗ്നീഷ്യം എന്നിവ ശ്വാസസംബന്ധമായ അസുഖങ്ങള്‍ക്കും ഫലപ്രദമാണ്. ഗര്‍ഭിണികള്‍ ചീര കഴിക്കുന്നത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :