സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 26 നവംബര്‍ 2024 (20:53 IST)
തണുപ്പ് സമയത്ത് വീടുകളില്‍ പലരും പല ഉപകരണങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഉപയോഗം കുറഞ്ഞുവരുന്ന ഒരു ഉപകരണമാണ് ഫ്രിഡ്ജ്. തണുപ്പുകാലത്ത് നമ്മള്‍ ചെയ്യുന്ന ചെറിയ ചില ബന്ധങ്ങള്‍ നിങ്ങളുടെ ഫ്രിഡ്ജ് കേടാകാനും അപകടങ്ങള്‍ ഉണ്ടാകാനും കാരണമായേക്കാം. തണുപ്പുകാലത്ത് എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം. പലരും വീടുകളില്‍ ഫ്രിഡ്ജ് ചുമരിനോട് ചേര്‍ത്ത് ആയിരിക്കും വെച്ചിട്ടുണ്ടാവുക.
എന്നാല്‍ തണുപ്പ് സമയത്ത് ഇങ്ങനെ ചുമരിനോട് ചേര്‍ത്ത് ഫ്രിഡ്ജ് വയ്ക്കാന്‍ പാടില്ല. തണുപ്പ് സമയത്ത് മുറിക്കുള്ളിലെ താപനില കുറയുകയും ചുമരിനോട് ചേര്‍ന്നിരിക്കുന്ന സമയത്ത് തണുപ്പ് ഫ്രിഡ്ജില്‍ നിന്നും പുറത്തു പോകാന്‍ പറ്റാതിരിക്കുകയും മര്‍ദ്ദം മുഴുവന്‍ കംപ്രസ്സറില്‍ ചെലുത്തുകയും ചെയ്യും. തല്‍ഫലമായി ഫ്രിഡ്ജ് കേടാവാന്‍ സാധ്യതയുണ്ട്. അതുപോലെതന്നെ തണുപ്പ് സമയത്ത് റൂം ഹീറ്റര്‍ മുതലായവ ഫ്രിഡ്ജിനടുത്ത് വച്ച് ഉപയോഗിക്കാന്‍ പാടില്ല.
തണുപ്പ് സമയത്ത് മറ്റു സമയങ്ങളെ അപേക്ഷിച്ച് ഫ്രിഡ്ജിന്റെ ഉപയോഗം കുറവായിരിക്കും. അതുകൊണ്ടുതന്നെ പലരും ദീര്‍ഘനേരം ഫ്രിഡ്ജ് അടച്ചുവെക്കാറാണ് പതിവ്. ഇങ്ങനെ ദീര്‍ഘനേരം ഫ്രിഡ്ജ് അടച്ചു വച്ചിരിക്കുന്നത് ഫ്രിഡ്ജിലെ ഗ്യാസ് ലീക്ക് ആവാന്‍ കാരണമാകും.
ഇത് വലിയ അപകടങ്ങള്‍ വരുത്തി വയ്ക്കാം.