ബുദ്ധി വികാസത്തിന് ഈ ഭക്ഷണങ്ങൾ

ഓർമ ശക്തി പന പോലെ വളരാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ...

നിഹാരിക കെ.എസ്| Last Updated: വ്യാഴം, 19 ഡിസം‌ബര്‍ 2024 (12:40 IST)
വളർച്ചയുടെ ഓരോ കാലഘട്ടത്തിലും മസ്തിഷ്കത്തിൽ മാറ്റമുണ്ടാകും. ജീവിതത്തിലുടനീളം മസ്തിഷ്‌കം കഴിയുന്നത്ര ആരോഗ്യകരമായി നിലനിർത്താനും അൽഷിമേഴ്‌സ് പോലെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും നിങ്ങൾ വിചാരിച്ചാൽ സാധിക്കും. പതിവായി വ്യായാമം ചെയ്യുക, പുതിയ കാര്യങ്ങൾ പരീക്ഷിക്കുക/പഠിക്കുക, ഉറക്കത്തിന് മുൻഗണന നൽകുക തുടങ്ങിയ അടിസ്ഥാന ആരോഗ്യകരമായ ശീലങ്ങൾ
വളർത്തിയെടുക്കണം. വീട്ടുജോലി ചെയ്യുന്നത് നിങ്ങളുടെ തലച്ചോറിനെ സഹായിക്കുമെന്ന് മുൻപ് പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.

ബ്രേക്ക് എടുക്കാതെ മസ്തിഷ്കം മുഴുവൻ സമയവും പ്രവർത്തിക്കുന്നു. ഓർമ ശക്തിയെ നിയന്ത്രിക്കുന്നതിനു പുറമേ, ശ്വസനം, ചലനം, താപനില നിയന്ത്രണം തുടങ്ങിയ അവശ്യ പ്രക്രിയകളുടെ ചുമതലയും ഇത് വഹിക്കുന്നു. തലച്ചോറിന് ആരോഗ്യകരമായ ഭക്ഷണങ്ങൾ നാം കഴിച്ചാൽ കൂടുതൽ ഉന്മേഷവാനാകാനും ഓർമശക്തി കൂടാനും കാരണമാകും. തലച്ചോറിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന മികച്ച ഭക്ഷണങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം.

ഇലക്കറികൾ: മുരിങ്ങ, ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ നിങ്ങളുടെ തലച്ചോറിനെ എപ്പോഴും ഊർജ്ജം നൽകും. തലച്ചോറിൻ്റെ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ നിറഞ്ഞതാണ് ഈ പച്ചക്കറികൾ.

ബെറീസ്: ആൻ്റിഓക്‌സിഡൻ്റായ ഫ്ലേവനോയിഡുകളാൽ സമൃദ്ധമാണ് ബെറീസ്. ഇത് മെമ്മറി മെച്ചപ്പെടുത്തതാണ് സഹായിക്കും.
നാഡീകോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തെ ബെറീസിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ പിന്തുണയ്ക്കുന്നു. ബ്ലൂ ബെറി, സ്ട്രോബെറി, ബ്ളാക്ക് ബെറി, റാസ്ബെറി തുടങ്ങിയവ ആഴ്ചയിൽ രണ്ട് ദിവസം മുടങ്ങാതെ കഴിക്കുക.

നട്സ്: നട്സ് ഒമേഗ -3 ഫാറ്റി ആസിഡുകൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ തലച്ചോറിൻ്റെ ഘടനാപരമായ സമഗ്രത നിലനിർത്താൻ ഇത്

സഹായിക്കുന്നു. തലച്ചോറിലെ ശരിയായ രക്തപ്രവാഹത്തിനും ഇത് നല്ലതാണ്. അണ്ടിപ്പരിപ്പിൽ വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം എന്നിവയും
അടങ്ങിയിട്ടുണ്ട്, അവയ്‌ക്കെല്ലാം ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്.

ഡാർക്ക് ചോക്കലേറ്റ്: നാഡീകോശങ്ങളുടെ പ്രവർത്തനം (പുനരുജ്ജീവനം) വർദ്ധിപ്പിച്ച് തലച്ചോറിൻ്റെ ആരോഗ്യത്തെ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റ് ഫ്ലേവനോയ്ഡുകൾ ഈ മധുരപലഹാരത്തിൽ ഉയർന്ന അളവിലുണ്ട്. അത് നാഡീകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. എന്തിനധികം, ഫ്ലേവനോയ്ഡുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു, തലച്ചോറിലേക്കുള്ള ആരോഗ്യകരമായ രക്തപ്രവാഹത്തെ ഫലപ്രദമായി പിന്തുണയ്ക്കുകയും ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :