കിടക്കുന്നതിന് മുന്‍പ് ഈ അഞ്ചു ഭക്ഷണങ്ങള്‍ കഴിക്കരുത്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (14:15 IST)
കിടക്കുന്നതിന് മുന്‍പ് ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. അത്തരത്തിലുള്ള അഞ്ചു ഭക്ഷണങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതില്‍ ആദ്യത്തേത് കഫീന്‍ ആണ്. ഇത് ശരീരത്തില്‍ കൂടുതല്‍ സമയം നില്‍ക്കുകയും ഉറക്കത്തിലേക്ക് വിഴാനുള്ള നിങ്ങളുടെ കഴിവിനെ നശിപ്പിക്കുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യും. മറ്റൊന്ന് മദ്യമാണ്. ഇത് മോശം ഉറക്കത്തെ സൃഷ്ടിക്കും. കൂടാതെ രാത്രി അമിതമായി ഭക്ഷം കഴിച്ചിട്ട് കിടക്കാനും പാടില്ല.

ഇത് ദഹനത്തെ ബാധിക്കുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യും. കൂടാതെ ഉറങ്ങും മുന്‍പ് പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഇത് ഉറക്കം വരാതിരിക്കുന്നതിന് കാരണമാകും. എരിവുള്ള ഭക്ഷണങ്ങളും ഒഴിവാക്കണം. ഇത് നെഞ്ചെരിച്ചിലിന് കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :