വെറും വയറ്റിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

നിഹാരിക കെ.എസ്| Last Modified ശനി, 21 ഡിസം‌ബര്‍ 2024 (16:54 IST)
രാവിലെ എഴുന്നേറ്റാൽ ആദ്യം കഴിക്കുന്നത് എന്താണ്? എന്തും കഴിക്കും എന്നാണ് ഉത്തരമെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിന് ആപത്താണ്. വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. അതെന്തൊക്കെയാണെന്ന് അറിഞ്ഞിട്ട് വേണം കൃത്യമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ.

ഒഴിഞ്ഞ വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഒന്നാണ് കാപ്പി. കാപ്പിയിലെ കഫീൻ രാവിലെ തന്നെ ആമാശയത്തിൽ പ്രവേശിക്കുന്നത് നല്ലതല്ല. ഇത് മൂലം ഓക്കാനം, വീർപ്പുമുട്ടൽ തുടങ്ങിയ റിഫ്ലക്സ് ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.

എരിവുള്ള ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് വയറിൽ അസ്വസ്ഥതയ്ക്ക് കാരണമാകും.


ഒഴിഞ്ഞ വയറ്റിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഇൻസുലിൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം.

തൈര് കുടലിന് മികച്ചതാണെങ്കിലും വെറുംവയറ്റിൽ കഴിക്കുന്നത് ആമാശയത്തിലെ ആസിഡിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കും.

എണ്ണയിൽ വറുത്ത ഭക്ഷണവും വെറും വയറ്റിൽ കഴിക്കാൻ പാടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :