സിആര്‍ രവിചന്ദ്രന്‍|
Last Updated:
വ്യാഴം, 4 ഏപ്രില്‍ 2024 (18:38 IST)
ആളുകള്‍ അഭിമുഖീകരിക്കുന്ന വലിയൊരു ആരോഗ്യപ്രശ്‌നമാണ് കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടത് കണ്ണിന്റെ വരള്‍ച്ചയാണ്. ഇത് കണ്ണില്‍ ചൊറിച്ചിലും എരിച്ചിലും ഉണ്ടാക്കുന്നു. പോഷക കുറവും വരണ്ട കണ്ണുകള്‍ക്ക് കാരണമാണ്. വിറ്റാമിന്‍ എയുടെ ആക്ടീവ് വേര്‍ഷനായ റെറ്റിനോള്‍ കാരറ്റിലും മുട്ടയിലും ചിസിലും മീനിലും ധാരാളം ഉണ്ട്. ഇത് കഴിക്കുന്നത് നല്ലതാണ്.
മറ്റൊന്ന് സിങ്ക് ആണ്. ഇത് ചിക്കനിലും അണ്ടിപ്പരിപ്പിലും ധാരാളം ഉണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ബീന്‍സ്, അവക്കാഡോ, സാല്‍മണ്‍ എന്നിവയില്‍ ധാരാളം ഉണ്ട്.