ഇടയ്ക്കിടെ പനി വരുന്നത് എന്തുകൊണ്ട്?

രേണുക വേണു| Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2023 (09:28 IST)

എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ സാധാരണയായി കണ്ടുവരുന്ന അസുഖമാണ് പനി. കാലാനുസൃതമായ മാറ്റങ്ങളും പരിസ്ഥിതിയില്‍ ഉണ്ടാകുന്ന അണുബാധയുമാണ് വൈറല്‍ പനിക്ക് കാരണം. സാധാരണയില്‍ വ്യത്യസ്തമായ ശരീരതാപനില ഉയരുന്നതാണ് പനിയുടെ പ്രധാന ലക്ഷണം. അതിനൊപ്പം തൊണ്ട വേദന, കഫക്കെട്ട്, ചുമ, ശരീരവേദന എന്നീ ലക്ഷണങ്ങളും കാണിക്കുന്നു.

വൈറുസകളും ബാക്ടീരിയകളും ശരീര കോശങ്ങളെ ആക്രമിക്കുകയും പെരുകുകയും ചെയ്യുമ്പോള്‍ പനി വരുന്നു. പ്രതിരോധ ശേഷി കുറവുള്ള ആളുകളില്‍ ഇടയ്ക്കിടെ പനിയും കഫക്കെട്ടും ഉണ്ടാകും. ബാക്ടീരിയല്‍ അണുബാധയെ തുടര്‍ന്നുള്ള പനിയാണെങ്കില്‍ നിങ്ങള്‍ക്ക് ശക്തമായ തൊണ്ടവേദന കാണും. പനി വന്നാല്‍ നന്നായി വിശ്രമിക്കേണ്ടത് അത്യാവശ്യമാണ്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണ സാധനങ്ങള്‍ നന്നായി കഴിക്കണം. താപനില 103 ല്‍ അധികമാണെങ്കില്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടണം. പനിക്ക് സ്വയം ചികിത്സ അത്ര നല്ലതല്ല. മൂന്ന് ദിവസത്തില്‍ കൂടുതല്‍ പനി നീണ്ടുനിന്നാല്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തുക. പനിക്ക് എഴുതിയ മരുന്നുകള്‍ ഡോക്ടര്‍ പറയുന്ന കോഴ്‌സ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കണം. പനി കുറഞ്ഞെന്ന് കരുതി ഇടയ്ക്കുവെച്ച് മരുന്നുകള്‍ നിര്‍ത്തരുത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :