ശ്രീനു എസ്|
Last Modified വെള്ളി, 5 മാര്‍ച്ച് 2021 (15:08 IST)
വേനലില്‍ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പൊതുവെ സൂര്യാഘാതവും നിര്‍ജ്ജലീകരണവുമൊക്കെയാണ് ഉണ്ടാകുന്നത്. എന്നാല്‍ മുഖത്ത് ചുവന്ന പാടുവീണ് വീര്‍ക്കുകയും പൊള്ളുകയുമൊക്കെ ചെയ്യാം. ചര്‍മത്തില്‍ അസ്വസ്തതകളും കണ്ടുവരുന്നു. ഇവയെ പ്രതിരോധിക്കാന്‍ ഐസ് ക്യൂബുകള്‍ ഉപയോഗിക്കാം. കറ്റാര്‍വാഴ, ഗ്രീന്‍ ടീ ഐസ് ക്യൂബുകള്‍ വളരെ നല്ലതാണ്.
അതേസമയം മാര്‍ച്ച് 5,6 തിയതികളില്‍ ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.