ആഴ്ചയില്‍ അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദവും ഷുഗറും കുറയും!

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 10 സെപ്‌റ്റംബര്‍ 2023 (08:53 IST)
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. 2300 ചെറുപ്പക്കാരിലാണ് പഠനം നടത്തിയത്. ആഴ്ചയില്‍ അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദവും ഷുഗറും കുറയുമെന്നും ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ നിര്‍ദേശപ്രകാരം ഹൃയാരോഗ്യത്തിന് ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കണമെന്നാണ്. പ്രോട്ടീന്റെയും പോഷകങ്ങളുടെയും കലവറയാണ് മുട്ട. ഒരു മുട്ടയില്‍ ആറുഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :