രേണുക വേണു|
Last Modified ചൊവ്വ, 26 മാര്‍ച്ച് 2024 (10:58 IST)
നമ്മുടെ നാട്ടില്‍ വളരെ സുലഭമായി ലഭിക്കുന്ന പഴങ്ങളില്‍ ഒന്നാണ് പേരയ്ക്ക. വിറ്റാമിന്‍ എ,ബി,സി എന്ന് തുടങ്ങി ധാരാളം വിറ്റാമിനുകളും മിനറലുകളും പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്നു. പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പേരയ്ക്ക ഒരു പരിഹാരമാണ്. നന്നായി കഴുകിയ ശേഷം തൊലിയോടു കൂട്ി പേരയ്ക്ക കഴിക്കുന്നതാണ് നല്ലത്.
പേരയ്ക്ക കഴിക്കുന്നത് വിറ്റാമിന്‍ സി ശരീരത്തിലെത്താന്‍ സഹായിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. ഓറഞ്ചിനേക്കാള്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി പേരയ്ക്കയിലുണ്ട്. ദിവസവും ഒരു പേരയ്ക്ക തൊലി കളയാതെ കഴിക്കുന്നത് തടി കുറയാന്‍ സഹായിക്കും. പേരയ്ക്കയിലുള്ള ഫൈബറാണ് ഇതിന് കാരണം. ആന്റി ഓക്സിഡന്റുകള്‍ ധാരാളമുള്ള പേരയ്ക്ക പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.
ഹൃദയത്തിന്റെ ആരോഗ്യത്തിനും പേരയ്ക്ക ഉത്തമമാണ്. മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പേരയ്ക്ക സഹായിക്കുന്നു. കൂടാതെ പേരയ്ക്കയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. പേരയ്ക്കയിലെ വിറ്റാമിന്‍ ബി 9 ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. പേരയ്ക്കയിലെ വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബി3 എന്നിവ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.