Rijisha M.|
Last Modified ഞായര്, 8 ജൂലൈ 2018 (16:27 IST)
ഒരു ദിവസത്തെ മുഴുവൻ ഊർജ്ജവും നൽകുന്നത് പ്രഭാത ഭക്ഷണമാണ്. എന്നാൽ ഇന്നത്തെ കാലത്ത് പ്രാതൽ കഴിക്കത്തവരും കൂടുതലാണ്. തിരക്കുപിടിച്ച ജീവിതത്തിലും രാവിലെയുള്ള ഓട്ടപ്പാച്ചലിലും മനഃപൂർവമോ അല്ലാതെയോ നാം ഇതിനായി സമയം കണ്ടെത്തുന്നത് കുറവാണ്. എന്നാൽ പ്രാതൽ രാജാവിനെപ്പോലെ കഴിക്കണം എന്നാണ് പഴമക്കാർ പറയുന്നത്.
പോഷകസമ്പന്നമായ ആഹാരം തന്നെ വേണം പ്രഭാത ഭക്ഷണമായി കഴിക്കാൻ. പാൽ, മുട്ട, പയർവർഗ്ഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പ്രാതൽ ഒഴിവാക്കിയാൽ ആരോഗ്യകരമായി പല പ്രശ്നങ്ങളും വരാനിടയുണ്ട്. അത് എന്തൊക്കെയെന്നല്ലേ...
രാവിലെ ഒന്നും കഴിക്കാതെ ഓടുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത ഏറെയാണ്. ടൈപ്പ് 2 വിഭാഗത്തിൽപ്പെടുന്ന പ്രമേഹം വരാനാണ് കൂടുതൽ സാധ്യത. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതിലൂടെ ഒരു ദിവസത്തെ ആഹാരക്രമം മുഴുവനായി തെറ്റുകയാണ്. ഉച്ചയ്ക്കും രാത്രിയിലും ആഹാരം കൂടുതലായി കഴിക്കുകയും അത് നിങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. സാധാരണ ഉറങ്ങുന്നതിൽ നിന്നും 2 മണിക്കൂർ കുറയാൻ സാധ്യതയുണ്ട്.
ചിലർ വണ്ണം കുറയ്ക്കാൻ പ്രാതൽ ഒഴിവാക്കും. എന്നാൽ അതിനായി ഇനി ആരും പ്രാതൽ ഒഴിവാക്കേണ്ടതില്ല. കാരണം വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവർ ഒരിക്കലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. ശരീരഭാരം കുറയ്ക്കാൻ രാത്രിയിൽ കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറച്ചാൽ മതി.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ നിങ്ങളെ തേടിയെത്തുന്ന രോഗങ്ങൾ ഇവയൊക്കെയാണ്. അതുകൊണ്ടുതന്നെ പ്രാതൽ ഒഴിവാക്കരുത്.