ആഴ്ചയില്‍ രണ്ട് തവണയില്‍ കൂടുതല്‍ നൂഡില്‍സ് കഴിക്കാറുണ്ടോ? വേഗം നിര്‍ത്തുക

നൂഡില്‍സ് കൊണ്ട് ശരീരത്തിനു യാതൊരു ഗുണവും ലഭിക്കുന്നില്ല. നൂഡില്‍സ് അമിതമായി കഴിക്കുന്നത് പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അമിതമായ ഉപഭോഗത്തിലേക്ക് നയിക്കുന്നു

രേണുക വേണു| Last Modified ബുധന്‍, 27 ഡിസം‌ബര്‍ 2023 (09:49 IST)

തിരക്കുപിടിച്ച ജീവിതത്തില്‍ എളുപ്പത്തില്‍ കുക്ക് ചെയ്തു കഴിക്കാവുന്ന ആഹാരമാണ് നൂഡില്‍സ്. ഇന്‍സ്റ്റന്റ് പാക്കറ്റുകള്‍ വാങ്ങി അഞ്ചോ പത്തോ മിനിറ്റ് കൊണ്ട് നൂഡില്‍സ് തയ്യാറാക്കി കഴിക്കാം. എന്നാല്‍ നൂഡില്‍സ് അമിതമായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് അറിയുമോ?

നൂഡില്‍സ് കൊണ്ട് ശരീരത്തിനു യാതൊരു ഗുണവും ലഭിക്കുന്നില്ല. നൂഡില്‍സ് അമിതമായി കഴിക്കുന്നത് പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അമിതമായ ഉപഭോഗത്തിലേക്ക് നയിക്കുന്നു. ഉയര്‍ന്ന സോഡിയം അടങ്ങിയിട്ടുള്ള നൂഡില്‍സ് ശരീരത്തിനു പോഷകങ്ങളൊന്നും നല്‍കുന്നില്ല. നൂഡില്‍സിലെ ചില ഘടകങ്ങള്‍ അമിത വണ്ണത്തിലേക്ക് നയിക്കുന്നു. നൂഡില്‍സ് വളരെ സാവധാനത്തില്‍ മാത്രമേ ദഹിക്കൂ. ഇത് പലരിലും ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും നെഞ്ചെരിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. സിട്രിക്ക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ നൂഡില്‍സ് അസിഡിറ്റിക്കും ബ്ലോട്ടിങ്ങിനും കാരണമാകും.

ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, സെറിബ്രല്‍ പ്രശ്നങ്ങള്‍ എന്നിവയിലേക്കും നൂഡില്‍സ് നയിക്കും. രുചി വര്‍ധിപ്പിക്കുന്ന അഡിറ്റീവുകളും എമല്‍സിഫയറുകളും നൂഡില്‍സില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ നൂഡില്‍സിന് അടിമകളാകുന്നത് ഈ ഘടകങ്ങളുടെ സാന്നിധ്യം കാരണമാണ്. നൂഡില്‍സ് സ്ത്രീകളില്‍ മെറ്റാബോളിസം മന്ദഗതിയില്‍ ആക്കുന്നു. നൂഡില്‍സിലെ അമിതമായ സോഡിയത്തിന്റെ സാന്നിധ്യം ശരീരത്തിനു ദോഷം ചെയ്യും. നൂഡില്‍സില്‍ ചീത്ത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :