മൂന്ന് ഇഡ്ഡലിയേക്കാള്‍ കൂടുതല്‍ കഴിക്കാറുണ്ടോ?

അരി കൊണ്ടുള്ള ഇഡ്ഡലിയേക്കാള്‍ റവ ഇഡ്ഡലിയാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്

രേണുക വേണു| Last Modified ഞായര്‍, 29 ഒക്‌ടോബര്‍ 2023 (11:16 IST)

പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. പ്രമേഹമുള്ളവര്‍ ഭക്ഷണ രീതിയില്‍ അതീവ ശ്രദ്ധ പാലിക്കണം. ശരീരത്തിലേക്ക് എത്തുന്ന ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയാണ് പ്രമേഹ രോഗികള്‍ ആദ്യം ചെയ്യേണ്ടത്. പ്രമേഹ രോഗികള്‍ പ്രഭാത ഭക്ഷണമായി പൊതുവെ കഴിക്കുന്ന ഒന്നാണ് ഇഡ്ഡലി. കലോറി കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇഡ്ഡലി ആരോഗ്യത്തിനു നല്ലതാണ്. ഫൈബര്‍, അയേണ്‍ എന്നിവയും ഇഡ്ഡലിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മിനറല്‍സും അതിവേഗം ആഗിരണം ചെയ്ത് പെട്ടന്ന് ദഹനം നടക്കുന്ന ഭക്ഷണം കൂടിയാണ് ഇഡ്ഡലി.

ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്സ് 60-70 ആണ്. ഒരു ഭക്ഷണ പദാര്‍ത്ഥത്തില്‍ നിന്ന് ശരീരം ആഗിരണം ചെയ്യുന്ന ഗ്ലൂക്കോസിന്റെ അളവാണ് ഗ്ലൈസെമിക് ഇന്‍ഡക്സ്. ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്സ് പ്രമേഹ രോഗികളെ സംബന്ധിച്ചിടുത്തോളം അധികമാണ്. അതായത് ഇഡ്ഡലി അമിതമായി കഴിച്ചാല്‍ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു.

അരി കൊണ്ടുള്ള ഇഡ്ഡലിയേക്കാള്‍ റവ ഇഡ്ഡലിയാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. ഇഡ്ഡലി കഴിക്കുകയാണെങ്കില്‍ തന്നെ രണ്ടോ മൂന്നോ ഇഡ്ഡലി മാത്രം കഴിക്കുക. ഇഡ്ഡലി കഴിക്കുമ്പോള്‍ രണ്ട് ടീസ്പൂണ്‍ പഞ്ചസാരയോളം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. ഇഡ്ഡലി കഴിക്കുമ്പോള്‍ അതിനൊപ്പം പച്ചക്കറികളും കഴിക്കാന്‍ ശ്രമിക്കുക. ഓട്സ്, റാഗി എന്നിവ ഉപയോഗിച്ചുള്ള ഇഡ്ഡലിയും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

അശ്രദ്ധയോടെ ഉപയോഗിച്ചാല്‍ വീട്ടിലെ പ്രഷര്‍ കുക്കുര്‍ ...

അശ്രദ്ധയോടെ ഉപയോഗിച്ചാല്‍ വീട്ടിലെ പ്രഷര്‍ കുക്കുര്‍ അപകടത്തിനു കാരണമായേക്കാം
പാചകത്തിനു മുന്‍പ് തന്നെ പ്രഷര്‍ കുക്കര്‍ നന്നായി പരിശോധിക്കണം

Ajino Moto: അജിനോ മോട്ടോ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ എന്താണ് ...

Ajino Moto: അജിനോ മോട്ടോ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ എന്താണ് പ്രശ്‌നം? ഒഴിവാക്കാം തെറ്റിദ്ധാരണ
തക്കാളി, ചീസ്, ഇറച്ചി എന്നിവയില്‍ ഇത് കാണപ്പെടുന്നു. അജിനോ മോട്ടോ കാന്‍സറിനു ...

കടുത്ത ചൂടിൽ ജീവിക്കുന്നത് വാർധക്യം ...

കടുത്ത ചൂടിൽ ജീവിക്കുന്നത് വാർധക്യം വേഗത്തിലാക്കിയേക്കാമെന്ന് പഠനം
കടുത്ത ചൂടിലുള്ള ജീവിതം വാര്‍ധക്യം വേഗത്തിലാക്കുമെന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ...

എന്താണ് ഇറിറ്റബിള്‍ മെയില്‍ സിന്‍ഡ്രോം, ലക്ഷണങ്ങള്‍ ഇവ

എന്താണ് ഇറിറ്റബിള്‍ മെയില്‍ സിന്‍ഡ്രോം, ലക്ഷണങ്ങള്‍ ഇവ
മൂഡ് സ്വിംഗ് എല്ലായ്‌പ്പോഴും സ്ത്രീകളുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച ചെയ്യാറുള്ളത് എന്നാല്‍ ...

ഈ 4 സാധനങ്ങള്‍ നാരങ്ങയോടൊപ്പം കഴിക്കരുത്, അത് വയറ്റില്‍ ...

ഈ 4 സാധനങ്ങള്‍ നാരങ്ങയോടൊപ്പം കഴിക്കരുത്, അത് വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കും
ആരോഗ്യത്തിന് ഗുണകരമാണെന്ന് നാരങ്ങയെ കണക്കാക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഇത് ...