പുതപ്പുകൊണ്ട് മുഖം വരെ മൂടിയാണോ നിങ്ങളുടെ ഉറക്കം? മാറ്റണം ഈ ശീലം

മാത്രമല്ല പുതപ്പ് കൊണ്ട് തുടര്‍ച്ചയായി മുഖം മൂടുന്നത് അലര്‍ജി പ്രശ്നങ്ങളിലേക്കും നയിക്കും

രേണുക വേണു| Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (10:37 IST)

മഴക്കാലത്തും തണുപ്പത്തും പുതപ്പില്ലാതെ ഉറങ്ങാന്‍ നമുക്ക് സാധിക്കില്ല. പുതപ്പുകൊണ്ട് മുഖം വരെ മൂടി കിടക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ടാകും. എന്നാല്‍ ഒരു കാരണവശാലും മുഖവും തലയും പൂര്‍ണമായി മൂടി കിടന്നുറങ്ങരുത്. മുഖം മൂടി കിടക്കുമ്പോള്‍ ശ്വസന സംവിധാനത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കുട്ടികളിലാണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതലായി കാണപ്പെടുക.

ഓക്സിജന്‍ സ്വീകരിക്കുന്നതിന്റെയും കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളുന്നതിന്റെയും സഞ്ചാര പദത്തില്‍ തടസം അനുഭവപ്പെടും. ഇത് കാര്‍ബണ്‍ ഡയോക്സൈഡ് മുഖത്തിനു ചുറ്റും തങ്ങി നില്‍ക്കുന്നതിനു കാരണമാകുന്നു. മുഖം മൂടി കിടക്കുമ്പോള്‍ ശ്വാസോച്ഛാസത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഇക്കാരണത്താലാണ്. നവജാത ശിശുക്കള്‍ ഉറങ്ങുമ്പോള്‍ അവരുടെ മുഖത്ത് പുതപ്പ് കൊണ്ട് ഒരു കാരണവശാലും മറയ്ക്കരുത്.

മാത്രമല്ല പുതപ്പ് കൊണ്ട് തുടര്‍ച്ചയായി മുഖം മൂടുന്നത് അലര്‍ജി പ്രശ്നങ്ങളിലേക്കും നയിക്കും. പുതപ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപടലങ്ങള്‍ മൂക്കിലേക്കും വായിലേക്കും അതിവേഗം പ്രവേശിക്കും. ഇതേ തുടര്‍ന്ന് തുമ്മല്‍ അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :