രേണുക വേണു|
Last Modified വ്യാഴം, 9 നവംബര്‍ 2023 (10:27 IST)
പാത്രം കഴുകാന്‍ ഡിഷ് വാഷ്
ലിക്വിഡുകളേക്കാള്‍ സോപ്പ് തന്നെയാണ് നല്ലത്. ഡിഷ് വാഷ് സോപ്പ് ഉപയോഗിക്കുമ്പോള്‍ പാത്രങ്ങള്‍ കൂടുതല്‍ വൃത്തിയുള്ളതാകുന്നു. എന്നാല്‍ ഡിഷ് വാഷ് സോപ്പ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഒരു കാരണവശാലും ഡിഷ് വാഷ് സോപ്പ് ബാര്‍ കൈകളില്‍ എടുത്ത് അമതമായി പതപ്പിക്കരുത്. സ്‌ക്രബര്‍ ഉപയോഗിച്ചു വേണം പാത്രം കഴുകുന്ന സോപ്പ് ഉപയോഗിക്കാന്‍. കാരണം ഡിഷ് വാഷ് സോപ്പിന്റെ ഉപയോഗം ചിലരുടെ കൈകളില്‍ ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമാകും. ഡിഷ് സോപ്പ് ബാര്‍ ആവശ്യാനുസരണം മുറിച്ചെടുത്ത് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഡിഷ് വാഷ് സോപ്പ് നേരിട്ട് പാത്രങ്ങളില്‍ ഉരയ്ക്കരുത്. പാത്രങ്ങള്‍ കഴുകി കഴിഞ്ഞാല്‍ ഉടന്‍ ഹാന്‍ഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം. വെള്ളത്തിന്റെ അംശം കാരണം പെട്ടന്ന് അലിയാതിരിക്കാന്‍ ഡിഷ് വാഷ് സോപ്പ് പാത്രത്തിനു കുറുകെ റബര്‍ ബാന്‍ഡുകള്‍ ഇട്ട് അതിലേക്ക് ഇറക്കി വയ്ക്കാവുന്നതാണ്.