പകൽ ഉറങ്ങുന്നത് അൽ‌ഷിമേഴ്സിന് കാരണമാകുന്നു !

സുമീഷ് ടി ഉണ്ണീൻ| Last Modified ചൊവ്വ, 25 ഡിസം‌ബര്‍ 2018 (16:48 IST)
ഉറക്കം ആരോഗ്യത്തിൽ ഏറ്റവും സുപ്രധാനമായ ഒരു ഘടകമാണ് എന്ന് നമുക്കറിയാം. എന്നാൽ രാത്രി ഉറങ്ങുന്നതിനേക്കാളും പകലുറങ്ങാനാണ് പലർക്കും ഇഷ്ടം. ഈ ശീലം പക്ഷേ നമ്മേ വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതയാണ് പഠനങ്ങൾ തെളിയിക്കുന്നത്.

പകലുറക്കം തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതായാണ് പഠനങ്ങളിലെ വെളിപ്പെടുത്തത്. രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടുള്ളവരെയും അൽ‌ഷിമേഴ്സ് രോഗികളെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഇത്തരമൊരു നിരീക്ഷണത്തിൽ എത്തിച്ചേർന്നത്.

പകൽ ഉറക്കം കോശങ്ങളെ നശിപ്പിക്കുന്നതായാണ് കണ്ടെത്തൽ ഇത് ഓർമ്മകൾ നശിക്കുന്നതിനും ക്രമേണ അൽ‌ഷിമേഴ്സ് അസുഖം വരുന്നതിനും കാരണമാകുന്നതായാണ് പഠനത്തിലെ വെളിപ്പെടുത്തൽ. പകൽ ഉറക്കം ഉള്ളവരിൽ രാത്രി ഉറക്കം കുറവായിരിക്കും. ഇത് അമിതമായ മാനസിക സമ്മർദ്ദങ്ങൾക്കും കാരണമാകും. ഇതും എത്തിച്ചേരുക ഓർമ്മകൾ നശിക്കുന്നതിലേക്കാണ് എന്ന് പഠനം പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :