Widgets Magazine
Widgets Magazine

ആദ്യരാത്രിയില്‍ പാല്‍ കുടിക്കുന്നതിനു പിന്നിലെ രഹസ്യമെന്ത് ? പാലിന് പകരം ബിയര്‍ കുടിച്ചാലോ ?

ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (14:11 IST)

Widgets Magazine
first night , bed room sex, bed room , sex , couples , couple share beer in bed room ,  ആദ്യരാത്രി , പാല്‍ കുടിക്കുന്നത് , ആദ്യരാത്രിയില്‍ പാല്‍ ,ലൈംഗികശക്‌തി , ബിയര്‍

ഇന്ത്യക്കാര്‍ക്കിടയിലെ ആദ്യരാത്രി എന്ന സങ്കല്‍‌പ്പത്തിന് വലിയ പ്രാധാന്യമാണുള്ളത്. മുല്ലപ്പൂവിന്റെ സുഗന്ധത്തില്‍ ഒരു ഗ്ലാസ് പാലുമായി മണിയറയിലേക്കെത്തുന്ന വധുവിനെക്കുറിച്ചുള്ള മധുരകരമായ ഓര്‍മ്മകള്‍ക്ക് ആദ്യം നിറം ലഭിക്കുന്നത് ആദ്യരാത്രിയിലെ ഈ ചടങ്ങിലൂടെയാണ്. കാലം മാറിയതിന് പിന്നാലെ ഇത്തരം സങ്കല്‍‌പ്പങ്ങളിലും അഴിച്ചുപണി വന്നു. പാലിന് പകരം ബിയറും വൈനും കൂടുതല്‍ ലഹരി സമ്മാനിക്കുന്ന വിദേശമദ്യവുമാണ് ഇന്ന് പലര്‍ക്കും താല്‍പ്പര്യം. പാലും ബിയറും സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണ്.
 
ജീവിതമാകുന്ന ഒരുമിച്ചുള്ള യാത്രയുടെ പങ്കുവെക്കലിന്റെ ആദ്യ നിമിഷമാണ് ആദ്യരാത്രിയില്‍ ദമ്പതികള്‍ പാല്‍ കുടിക്കുന്നതിലൂടെ പറയുന്നത്. വളരെ പഴയ പാരമ്പര്യമാണെങ്കിലും ഈ ആചാരത്തിന് പല വിശ്വാസങ്ങളും വാസ്തവങ്ങളുമുണ്ട്, മാത്രമല്ല, ആരോഗ്യപരമായ ചില കാരണങ്ങളും. ഇന്ത്യാക്കാര്‍ക്കിടയില്‍ പശുവിനും പാലിനും അമിതമായ പ്രധാന്യമുള്ളതിനാല്‍ പുരാതനകാലം മുതല്‍ ആദ്യരാത്രിയില്‍ പാല്‍ ഉപയോഗിച്ചിരുന്നു. പാല്‍ കുടിച്ചുകൊണ്ട്‌ പുതിയ ജീവിതം തുടങ്ങിയാല്‍ എല്ലാ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകുമെന്നും വിശ്വാസമുണ്ട്.
 
ശുഭകാര്യങ്ങള്‍ തുടങ്ങാന്‍ പാല്‍ നല്ലതാണെന്നും വിശ്വാസമുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പുതിയ വീട്ടിലേക്ക് താമസം മാറുമ്പോള്‍ പാല്‍ തിളപ്പിക്കുന്നത്. കൂടാതെ ആരോഗ്യത്തിനും പാല്‍ ഉത്തമമാണ്. വിവാഹ ദിവസത്തിന്റെ ആഘോഷവും അലച്ചിലും കഴിയുമ്പോള്‍ ശരീരം വല്ലാതെ ക്ഷീണിക്കുന്നു. ഇതിന്‌ ശേഷം പാല്‍ കുടിച്ചാല്‍ ശരീരത്തിന്‌ ഊര്‍ജം ലഭിക്കുന്നു. അതിലുപരിയായി പാല്‍ കുടിക്കുന്നത് ലൈംഗികശക്‌തി വര്‍ദ്ധിപ്പിക്കുകയും നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യും. 
 
ആദ്യരാത്രിയില്‍ ബിയര്‍ പങ്കുവെച്ചാല്‍:-
 
പാലിന് പകരമായി ബിയറും വൈനും കൂടുതല്‍ ലഹരി സമ്മാനിക്കുന്ന വിദേശമദ്യങ്ങളും ഇന്നത്തെ യുവത്വം ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ ക്ഷീണവും അവശതയും നല്‍കാന്‍ മാത്രമെ ഇതുകൊണ്ട് സാധിക്കു. പാല്‍ നുണഞ്ഞ് സംസാരിച്ച് ഇരിക്കുന്നതിന്റെ ത്രില്‍ ബിയര്‍ സമ്മാനിക്കുന്നില്ല. പുരുഷന്‍‌മാര്‍ ബിയര്‍ കുടിക്കുന്നതിലൂടെ ലൈംഗിക ആവേശം അമിതമായി തോന്നാനും പങ്കാളിയെ നിര്‍ബന്ധിച്ച് രതിക്രീഡകളിലേക്ക് ക്ഷണിക്കാനും ഈ ശീലം കാരണമാകും. മദ്യം ഉപയോഗിച്ചുള്ള പങ്കുവെക്കല്‍ കുടുംബ ജീവിതത്തിന് തിരിച്ചടികള്‍ സമ്മാനിക്കും.
 
ബിയറിലെ ആൽക്കഹോളിന്റെ അംശം ചിലപ്പോള്‍ പങ്കാളിയെ തളര്‍ത്തിയേക്കാം. ബിയറിന്റെ രുചി ഇഷ്‌ടപ്പെടാത്ത പെണ്‍കുട്ടികള്‍ ശര്‍ദ്ദിക്കുകയും തളര്‍ന്നു ഉറങ്ങി പോകുന്നതിനും കാരണമാകും. വിവാഹത്തിന്റെ തിരിക്കില്‍ നിന്ന് മോചനം നേടി കിടപ്പറയില്‍ എത്തുമ്പോള്‍ ക്ഷീണം ശരീരത്തെ പിടികൂടിയിട്ടുണ്ടാകും. ഈ സമയം ബിയര്‍ ഒരിക്കലും അനുയോജ്യമല്ല. ബിയറിലുള്ള പ്രോബയോട്ടിക്കുകളും വൈറ്റമിൻ ബിയും നിങ്ങളുടെ മൊത്തം ആരോഗ്യത്തെ ബലപ്പെടുത്തുമെങ്കിലും ആദ്യരാത്രിയില്‍ വിപരീതമായി മാത്രമെ ഫലം ലഭിക്കുകയുള്ളൂവെന്നും പഠനങ്ങള്‍ പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ആദ്യരാത്രി പാല്‍ കുടിക്കുന്നത് ആദ്യരാത്രിയില്‍ പാല്‍ ലൈംഗികശക്‌തി ബിയര്‍ Couples Sex Bed Room First Night Bed Room Sex Couple Share Beer In Bed Room

Widgets Magazine

ആരോഗ്യം

news

പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... ഇതായിരിക്കും പിന്നെ സംഭവിക്കുക !

ഏതൊരു ബന്ധത്തിന്റെയും ദീര്‍ഘായുസ്സിന് പരസ്പരസ്‌നേഹം ആവശ്യമാണ്. അത് അല്‍പം കൂടിയാലും ...

news

മേല്‍ച്ചുണ്ടില്‍ മീശയോ ? പേടിക്കേണ്ട.. ഇതാ ഉടന്‍ പരിഹാരം !

മുഖത്തെ രോമങ്ങള്‍ കൊണ്ട് കഷ്ടതകള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം കൂറവല്ല. ...

news

ഇത്തരം ശീലങ്ങള്‍ ഉള്ളവരാണെങ്കില്‍ ഉറപ്പിച്ചോളൂ... അവള്‍ നിങ്ങളെ വിട്ടുപോയിരിക്കും !

ശരിയായ രീതിയിലുള്ള ജീവിതക്രമം പാലിക്കാതിരിക്കുന്നതിലൂടെ പല ആരോഗ്യപ്രശ്‌നങ്ങളെയും വിളിച്ച് ...

news

ദഹനക്കേടാണോ പ്രശ്നം ? പേടിക്കേണ്ട... വഴിയുണ്ട് !

ആയുര്‍വേദത്തില്‍ ദഹനക്കേടിന് അഗ്നിമാന്ദ്യമെന്നാണ് പേര്. ഗാസ്ട്രോ ഇന്റര്‍സ്റ്റൈനല്‍ ...

Widgets Magazine Widgets Magazine Widgets Magazine