കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 5 ഒക്‌ടോബര്‍ 2024 (15:48 IST)
വളരെയധികം പോഷക മൂല്യമുള്ളതും പണ്ടുകാലം മുതല്‍ക്കേ ഉപയോഗിക്കാന്‍ തുടങ്ങിയതുമായ ഗുളികയാണ് മീന്‍ ഗുളിക അഥവാ കോഡ് ലിവര്‍ ഓയില്‍. പ്രധാനമായും ഹൃദയത്തിന്റെ ആരോഗ്യത്തിനാണ് ഇത് ഗുണം ചെയ്യുന്നത്. നീര്‍വീക്കം കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും. ഇതില്‍ ധാരാളം വിറ്റാമിന്‍ എയും ഡിയും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നു. അണുബാധയില്‍ നിന്ന് ശരീരത്തെ രക്ഷിക്കുന്നു.

വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇത് തിമിരത്തെ പ്രതിരോധിക്കും. വിറ്റാമിന്‍ ഡി ശരീരത്തിന് കാല്‍സ്യം ആഗീകരണം ചെയ്യാന്‍ സഹായിക്കുന്നു. ഇങ്ങനെ എല്ലുകളുടെ ബലം മെച്ചപ്പെടുന്നു. ശരീരത്തിലുണ്ടാകുന്ന നീര്‍വീക്കം തടയാന്‍ ഒമേഗ ത്രി ഫാറ്റി ആസിഡ് സഹായിക്കും. കൂടാതെ ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :