Citrus Fruits: ദിവസവും സിട്രസ് പഴങ്ങളും ഇലക്കറികളും കഴിക്കണം, കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 ജനുവരി 2024 (09:19 IST)
കുട്ടികളിലെ പ്രതിരോധശേഷി മരുന്നുകളുടെ സഹായമില്ലാതെ നന്നായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ചില സിട്രസ് പഴങ്ങള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. കൂടാതെ ഇലക്കറികള്‍, പച്ചക്കറികള്‍, തൈര്, തേങ്ങാ വെള്ളം എന്നിവയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. എങ്കിലും ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ സിട്രസ് പഴങ്ങളാണ്. നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളാണ് സിട്രസ് പഴങ്ങള്‍. ഇവയില്‍ വൈറ്റമിന്‍ സി ധാരാളമായി ഉണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിനാണ് ഇത്.

ALSO READ:
Chronic Migraine: ദിവസവും തലവേദനയാണോ, ക്രോണിക് മൈഗ്രേന്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ ഇവയാണ്
പച്ചക്കറികളായ കാരറ്റ്, മധുരക്കിഴങ്, കോളിഫ്ലവര്‍, തക്കാളി, കുരുമുളക്, ശതാവരി എന്നിവയിലൊക്കെ ധാരാളം വൈറ്റമിനുകളും മിനറല്‍സുകളും അടങ്ങിയിരിക്കുന്നു. കൂടാതെ ഇലക്കറികളായ ചീര, മല്ലിയില, കറിവേപ്പില, മുരിങ്ങയില എന്നിവയില്‍ ഇരുമ്പ്, വിറ്റാമിന്‍എ, ഇ, സി, എന്നിവയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധ ശേഷി കൂട്ടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :