കോളസ്ട്രോള്‍ വരാതെ നോക്കാം!

ചെന്നൈ| Last Modified ശനി, 17 മെയ് 2014 (11:53 IST)
കൊളസ്‌ട്രോള്‍ എന്നത് ഇന്ന് മിക്കവരെയും അലട്ടുന്ന രോഗമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനും മറ്റും പലപ്പോഴും ഇത് ഒരു തടസ്സമാകാറുണ്ട്. കൊളസ്‌ട്രോള്‍ വരുന്നതിന് കാരണങ്ങള്‍ പലതാണ്. പ്രധാനമായും ഭക്ഷണത്തിലെ പൊരുത്വമില്ലായ്മയാണ് കൊളസ്‌ട്രോളിന് കാരണമാകുന്നത്.

വ്യായാമക്കുറവും മദ്യപാനവും പുകവലിയും കൊളസ്‌ട്രോളിന് കാരണമാകുന്നുണ്ട്. ഇത് പ്രധാനമായും അനാരോഗ്യകമായ ജീവിതരീതികള്‍ കൊണ്ടും വരാവുന്ന രോഗമാണ്. കൊഴുപ്പു നിറഞ്ഞ ഭക്ഷണം കൊളസ്‌ട്രോളിനുള്ള മറ്റൊരു പ്രധാന കാരണമാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതും പ്രധാനം.

ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടാനും ഇതുവഴി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുത്താനും കൊളസ്‌ട്രോള്‍ കാരണമാകും. ഇത് ഹൃദയത്തിന്റ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി, കൊളസ്‌ട്രോളിനെ ഒരു പരിധി വരെ അകറ്റി നിര്‍ത്താവുന്നതേയുള്ളൂ.

പുകവലി കൊളസ്‌ട്രോളിനുള്ള ഒരു പ്രധാന കാരണമാണ്. സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന കാര്‍സിനോജനുകളും കാര്‍ബണ്‍ മോണോക്‌സൈഡും രക്തത്തിലെ കൊളസ്‌ട്രോള്‍ അളവ് വര്‍ദ്ധിക്കാന്‍ ഇട വരുത്തുന്നു. രക്തധമനികള്‍ക്കുള്ളിലെ ആവരണത്തെ കേടു വരുത്താനും സിഗരറ്റ് ഇടയാക്കുന്നു. ഈ ശീലം ഉപേക്ഷിക്കുക തന്നെ വേണം. കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് വ്യായാമം ചെയ്യുകയെന്നത്.

ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നു മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. വറുത്ത ഭക്ഷണങ്ങള്‍, കൊഴുപ്പുള്ള പാല്‍ എന്നിവ കൊളസ്‌ട്രോളിനുള്ള പ്രധാന കാരണങ്ങളാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക. കഴിയ്ക്കുകയാണെങ്കില്‍ തന്നെ വളരെ കുറഞ്ഞ അളവില്‍ കഴിയ്ക്കുക.

മദ്യപാനം കൊളസ്‌ട്രോളിനുള്ള മറ്റൊരു പ്രധാന കാരണമാണ്. മദ്യപിക്കണമെന്നു നിര്‍ബന്ധമെങ്കില്‍ പുരുഷന്മാര്‍ ദിവസവും ഒന്നോ രണ്ടോ പെഗോ സ്ത്രീകള്‍ ഒരു പെഗോ മാത്രം മദ്യം കഴിയ്ക്കുക. ഇതില്‍ കൂടുതലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പുണ്ടാകാനും കൊളസ്‌ട്രോള്‍ വരാനും കാരണമാകും. അമിതമായ തടി കൊളസ്‌ട്രോളിനുള്ള ഒരു പ്രധാന കാരണമാണ്. സ്‌പോട്‌സ്, ഏറോബിക്‌സ്, വ്യായാമം തുടങ്ങിയവ വഴി അമിതവണ്ണം അകറ്റുക.

പാലക് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്. ദിവസവും അരകപ്പു വീതമെങ്കിലും പാലക് കഴിയ്ക്കുക. ഇതില്‍ 13 ഫഌനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ തടയാനും ഇത് വളറെ നല്ലതാണ്.

മീന്‍ കൊളസ്‌ട്രോള്‍ തടയാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും. മീന്‍ കഴിയ്ക്കാത്തവര്‍ എള്ളെണ്ണ, സോയബീന്‍ തുടങ്ങിയവ പകരം കഴിയ്്ക്കുന്നതും നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :