തടി കൂടുമ്പോള്‍ കൊളസ്‌ട്രോള്‍ കൂടുമോ?

രേണുക വേണു| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (09:44 IST)

ശരീരഭാരവും കൊളസ്‌ട്രോളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോള്‍ ശരീരഭാരവും ക്രമാതീതമായി വര്‍ധിക്കും. പൊണ്ണത്തടിയും കൊളസ്‌ട്രോളും ഹൃദയസംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കും. പൂരിത കൊഴുപ്പ്, സോഡിയം, മധുരം എന്നിവ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ അമിതമായി കഴിക്കുന്നതാണ് കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം.

ക്രമാതീതമായി ശരീരഭാരം വര്‍ധിക്കാന്‍ തുടങ്ങിയാല്‍ കൊളസ്‌ട്രോള്‍ പരിശോധിക്കണം. ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞു തുടങ്ങുന്നതിന്റെ സൂചനയാണ് ശരീരഭാരം വര്‍ധിക്കുന്നത്. ശരീരഭാരം കൂടുന്നതിനൊപ്പം കിതപ്പ് തോന്നുന്നുണ്ടെങ്കില്‍ അതും കൊളസ്‌ട്രോളിന്റെ സൂചനയാകും. ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുന്നത് ചീത്ത കൊളസ്‌ട്രോള്‍ ഉരുകി പോകാന്‍ സഹായിക്കും. പുകവലി, മദ്യപാനം എന്നിവ പൂര്‍ണമായി ഒഴിവാക്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :