ആളുകള്‍ അവരുടെ കാറിലിരുന്ന് കാന്‍സറിന് കാരണമാകുന്ന കെമിക്കലുകള്‍ ശ്വാസിക്കുന്നു: പുതിയ പഠനം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 8 മെയ് 2024 (15:38 IST)
ആളുകള്‍ അവരുടെ കാറിലിരുന്ന് കാന്‍സറിന് കാരണമാകുന്ന കെമിക്കലുകള്‍ ശ്വാസിക്കുന്നതായി പുതിയ പഠനം. എന്‍വയോണ്‍മെന്റ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ വന്ന പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2015നും 22നും ഇടയില്‍ ഇറങ്ങിയ 101 ഇലക്ട്രിക്, ഗ്യാസ് ഹൈബ്രിഡ് കാറുകളുടെ കാബിന്‍ എയറാണ് ഗവേഷകര്‍ പരിശോധിച്ചത്. ഇതില്‍ 99 ശതമാനം കാറുകളിലും കാന്‍സറിന് കാരണമാകുന്ന കെമിക്കലുകള്‍ കണ്ടെത്തി. ഇത് ന്യൂറോളജിക്കല്‍ പ്രശ്‌നത്തിനും പ്രത്യുല്‍പാദനവ്യവസ്ഥയെ തകരാറാക്കാനും കാരണമാകും.

ഇത്തരത്തില്‍ ദിവസവും ഒരു ഡ്രൈവര്‍ ഒരുമണിക്കൂര്‍ കാറിനുള്ളില്‍ ചിലവഴിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഡൂക്ക് യൂണിവേഴ്‌സിറ്റിയിലെ ടോക്‌സികോളജി തലവന്‍ റെബേക്ക ഹേന്‍ പറയുന്നു. വേനല്‍കാലത്ത് ചൂടുകൂടുമ്പോള്‍ കൂടുതല്‍ കെമിക്കലുകള്‍ ഉല്‍പാദിപ്പിക്കപ്പെടുമെന്നും പഠനം പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :