സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 16 ജൂലൈ 2024 (19:23 IST)
വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണ് വെജിറ്റബിളുകള്‍. ഇനിപറയുന്ന ഏഴു ഭക്ഷണങ്ങള്‍ നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇതില്‍ ആദ്യത്തേതാണ് ഇലക്കറിയായ കലെ. ഇതില്‍ ധാരാളം കാല്‍സ്യം ഉണ്ട്. മറ്റൊന്ന് ബദാമാണ്. ഇതില്‍ കാല്‍സ്യവും മെഗ്നീഷ്യവും ധാരാളം ഉണ്ട്. ഇവരണ്ടും എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അടുത്തത് ബ്രോക്കോളിയാണ്. ഇവയില്‍ വിറ്റാമിന്‍ കെയും കാല്‍സ്യവും ധാരാളം ഉണ്ട്.
ചിയാ സീഡില്‍ കാല്‍സ്യം, മെഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ധാരാളം ഉണ്ട്. ഇതും എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഈ പോഷകങ്ങള്‍ ചീരയിലും ധാരാളം ഉണ്ട്. സോയാബീനില്‍ നിന്ന് നിര്‍മിക്കുന്ന ടൊഫുവും അസ്ഥികളുടെ ആരോഗ്യത്തിന് മികച്ചതാണ്.