സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 11 നവംബര്‍ 2024 (18:31 IST)
ശരീരത്തിലെ വളരെ പ്രാധാന്യമുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇത് മറ്റ് ശരീരഭാഗങ്ങളില്‍ അസ്വസ്ഥതയും വേദനയും ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. തൈറോയ്ഡ് രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ്. കാരണം പീരീഡ് സമയങ്ങളില്‍ തൈറോഡ് ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ സ്ത്രീകളില്‍ ഉണ്ടാവാറുണ്ട്. തൈറോയ്ഡ് സ്ത്രീകളിലെ ഗര്‍ഭധാരണത്തെയും ബാധിക്കാറുണ്ട്. ഇതിന്റെ പ്രവര്‍ത്തനം ശരിയായി നടക്കുന്നില്ലെന്ന് സൂചന തരുന്ന ചില ശരീര ഭാഗങ്ങളിലെ വേദനകളെയാണ് താഴെപ്പറയുന്നത്. ആദ്യമായി കഴുത്തിലെയും ഷോള്‍ഡറിലെയും വേദനയാണ്. തൈറോയ്ഡ് രോഗം മസിലുകളില്‍ മുറുക്കവും സമ്മര്‍ദ്ദവും ഉണ്ടാക്കുന്നു. ഇതാണ് ഷോള്‍ഡറിലെ വേദനയ്ക്ക് കാരണമാകുന്നത്. കൂടാതെ ഇന്‍ഫ്‌ളമേഷന്‍ കഴുത്തിലെ വേദനയ്ക്കും കാരണമാകും.
കൂടാതെ പുറം വേദനയും ഇതുമൂലം ഉണ്ടാവാം. ഹൈപ്പോതൈറോയിഡിസം മസിലുകളെ ദുര്‍ബലപ്പെടുത്തുന്നു. ഇതാണ് പുറം വേദനയ്ക്ക് കാരണമാകുന്നത്. കൈകാലുകളിലും തൈറോയ്ഡ് രോഗം മൂലം
വേദന ഉണ്ടാകാം. ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവരില്‍ ഹൃദയമിടിപ്പ് വേഗത്തിലാവുകയും ഇത് നെഞ്ചില്‍ വേദന ഉണ്ടാക്കുകയും ചെയ്യും. കൂടാതെ ഉത്കണ്ഠയ്ക്കും സമ്മര്‍ദ്ദത്തിനും കാരണമാകും.