നിങ്ങള്‍ പാവയ്ക്ക ഇഷ്ടപ്പെടുന്നവരാണോ? അറിയാം പാവയ്ക്കയുടെ ഗുണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 19 നവം‌ബര്‍ 2024 (18:55 IST)
കയ്പ്പിന്റെ പേരില്‍ പലര്‍ക്കും ഇഷ്ടമില്ലാത്ത പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ വളരെയധികം ഇഷ്ടപ്പെടുന്നവരും നമുക്കിടയിലുണ്ട്. പാവയ്ക്ക നമുക്ക് പലരീതിയിലും കഴിക്കാവുന്നതാണ്. രുചിയേറിയ വിഭവങ്ങളായി പാകം ചെയ്തും ജ്യൂസ് ആക്കിയും ആള്‍ക്കാര്‍ പാവയ്ക്ക കഴിക്കാറുണ്ട്. ആരോഗ്യപരമായി ധാരാളം ഗുണങ്ങള്‍ അടങ്ങിയതാണ് പാവയ്ക്ക. ആസ്മ, ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മികച്ച പ്രതിവിധിയാണ് പാവയ്ക്ക. കൂടാതെ കരള്‍ രോഗമകറ്റാനും പാവയ്ക്ക സഹായിക്കും.

അതോടൊപ്പം തന്നെ ആണുബാധയെ പ്രതിരോധിക്കാനും പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ രോഗപ്രതിരോധശേഷി ഉയര്‍ത്താനും സഹായിക്കുന്നു. പാവയ്ക്ക നീര് കുടിക്കുന്നത് ദഹനപ്രക്രിയ സുഗമമാകാന്‍ സഹായിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :