വയറിന്റെ ഇടതുവശത്ത് തോന്നുന്ന വേദന ഗ്യാസ് ട്രബിള്‍ ആകണമെന്നില്ല ! സൂക്ഷിക്കുക

രേണുക വേണു| Last Modified ശനി, 1 ജൂലൈ 2023 (13:13 IST)

വയറുവേദനയെ വളരെ നിസാരമായി കാണുന്ന ശീലം പൊതുവെ മലയാളികള്‍ക്കുണ്ട്. എപ്പോള്‍ വയറുവേദന വന്നാലും അത് ഗ്യാസ് കാരണമാണെന്ന് കരുതുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ ഗുരുതരമായ പല രോഗങ്ങളുടെയും ലക്ഷണമായിരിക്കും വയറുവേദന. പ്രത്യേകിച്ച് വയറിന്റെ ഇടത് വശത്ത് തോന്നുന്ന വേദന.

ഹെര്‍ണിയ, അപ്പെന്‍ഡിക്റ്റിസ്, അള്‍സര്‍, കിഡ്‌നി സ്റ്റോണ്‍ എന്നിവയുണ്ടെങ്കില്‍ ശക്തമായ വയറുവേദന അനുഭവപ്പെടും. ഗ്യാസ് കാരണമുള്ള വയറുവേദന ഏതാനും മിനിറ്റുകള്‍ മാത്രമേ നീണ്ടുനില്‍ക്കൂ. വേദന ഒരുപാട് സമയം തോന്നുകയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുകയും സ്‌കാന്‍ ചെയ്യുകയും വേണം. ശക്തമായ വയറുവേദനയ്‌ക്കൊപ്പം പനി, ഛര്‍ദി, തലകറക്കം, ശരീര ക്ഷീണം എന്നീ ലക്ഷണങ്ങളും ഉണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടെന്നാണ്.

ശരീരത്തിന്റെ വലത് വശത്തു നിന്നാണ് അപ്പെന്‍ഡിക്റ്റിസ് വേദന തുടങ്ങുക. എന്നാല്‍ വയറിന്റെ ഇടത് ഭാഗത്തു നിന്നാണ് വേദന വരുന്നതെന്ന് നമുക്ക് തോന്നും. അടിവയറ്റിലായിരിക്കും ഈ വേദന അനുഭവപ്പെടുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :