സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 18 ഫെബ്രുവരി 2023 (13:09 IST)
നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള ഇലയാണ് വെറ്റില. ഇതില്‍ നിറയെ ആന്റി മെക്ക്രോബിയല്‍ ഏജന്റുണ്ട്. ഇത് വായിലെ ബാക്ടീരിയകളെ നശിപ്പിക്കാനും വായ്നാറ്റം അകറ്റാനും സഹായിക്കും. കൂടാതെ പല്ലിലെ പ്ലാക്, പോട് എന്നിവ വരാതെ തടയും. മോണയിലുണ്ടാകുന്ന അണുബാധയും തടയും.
ആഹാരത്തിനുശേഷം
വെറ്റില ചവച്ചാല്‍ ദഹനം വേഗത്തിലാകും. വെറ്റിലക്കൊപ്പം പുകയില ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. വെറ്റില മെറ്റബോളിസം വര്‍ധിപ്പിക്കുമെന്നാണ് പറയുന്നത്. വെറ്റില പൗഡറിന് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. ഇത് പ്രമേഹത്തേയും നിയന്ത്രിക്കും.