Rijisha M.|
Last Modified തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (14:01 IST)
കറ്റാർവാഴ ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ വരണ്ട ചർമ്മത്തിന് പരിഹാരമായി കറ്റാർവാഴ ഉപയോഗിക്കുന്നത് അധികം ആർക്കും അറിയാത്ത കാര്യമാണ്. വരണ്ട ചർമ്മവും മുഖക്കുരുവുമൊക്കെ എല്ലാവർക്കും ഒരു വില്ലനാണ്.
ക്രീമുകളും മറ്റും ഉപയോഗിച്ച് സമയം കളയുന്നതിന് പകരം കറ്റാർവാഴ ഉപയോഗിക്കുന്നതിലൂടെ വ്യത്യാസം വളരെ പെട്ടെന്നുതന്നെ കാണാനാകും. കറ്റർവാഴയുടെ ജെൽ മുഖത്ത് തടവി പിടിപ്പിക്കുന്നതിലൂടെയാണ് മുഖക്കുരുവിനും വരണ്ട ചർമ്മത്തിനും ഗുഡ്‌ബൈ പറയാനാകുക.
കറ്റാർവാഴയുടെ ജെൽ അടങ്ങിയ പല ക്രീമും വിപണിയിലുണ്ട്. എന്നാൽ അതെല്ലാം കെമിക്കാൽ ചേർന്നതായിരിക്കും എന്നതാണ് വാസ്‌തവം. പ്രകൃതിദത്തമായ കറ്റാർവാഴ ചെടിയുടെ ജെൽ എടുത്ത് പുരട്ടുന്നതിലൂടെ ഒട്ടുമിക്ക എല്ലാ ചർമ്മപ്രശ്‌നത്തിനും പരിഹാരമാകും.