ഈ അവസരങ്ങളില്‍ ഒരിക്കലും ചിയ സീഡ് കഴിക്കരുത്!

Chia Seeds
Chia Seeds
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 5 ഒക്‌ടോബര്‍ 2024 (16:39 IST)
ഏറ്റവും പോഷകമൂല്യമുള്ള ഭക്ഷവസ്തുവാണ് ചിയ സീഡ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് കഴിക്കുന്നത് ദോഷം ചെയ്യും. ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്. കാരണം ചിയാ സീഡില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നു. ഇത് ഉറങ്ങുന്നതിന് മുന്‍പ് കഴിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും. മറ്റൊന്ന് ചിയ സീഡ് കൂടുതല്‍ വെള്ളം ആവശ്യപ്പെടും അതിനാല്‍ ഇത് കഴിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ഗ്യാസിനും മലബന്ധത്തിനും മറ്റുപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

നന്നായി ഭക്ഷണം കഴിച്ചതിന് ശേഷം ചിയ സീഡ് കഴിക്കാന്‍ പാടില്ല. ഇത് വയറ്റില്‍ അസ്വസ്ഥതയ്ക്ക് കാരണമാകും. ഐബിഎസ് ഉള്ളവരും ചിയ സീഡ് കഴിക്കരുത്. കാരണം ഇതിലെ ഉയര്‍ന്ന ഫൈബറാണ്. അതിനാല്‍ തന്നെ ഗര്‍ഭിണികള്‍ ഡോക്ടറോട് ചോദിച്ചിട്ട് മാത്രമേ ചിയ സീഡ് കഴിക്കാന്‍ പാടുള്ളു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :