കറ്റാര്‍വാഴ ദിവസവും മുഖത്ത് പുരട്ടിയാലുണ്ടാകുന്ന ഗുണങ്ങള്‍

ശ്രീനു എസ്| Last Modified വ്യാഴം, 3 ജൂണ്‍ 2021 (18:20 IST)
പലതരമുള്ള ചര്‍മ്മ രോഗങ്ങള്‍ക്ക് പ്രകൃതിയില്‍ തന്നെയുള്ള ഉത്തമ പരിഹാരമാണ് കറ്റാര്‍വാഴ. ഒരുപാട് ആയുര്‍വ്വേദ ഗുണങ്ങളടങ്ങിയ കറ്റാര്‍വാഴ ദിവസവും മുഖത്തു പുരട്ടുന്നത് മുഖത്തുണ്ടാകുന്ന പല സൗന്ദര്യ പ്രശ്നങ്ങളും ഇല്ലാതാക്കി മുഖസൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ സഹായിക്കുന്നു. എന്തൊക്കെയാണ് കറ്റാര്‍വാഴയുടെ ഗുണങ്ങളെന്ന് നോക്കാം

1. ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് പ്രകൃതിയില്‍ തന്നെയുള്ള മോയിസ്ചറൈസറാണ്


കറ്റാര്‍വാഴ. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഉത്തമ പരിഹാരമാണ് കറ്റാര്‍വാഴ.

2. വേനല്‍കാലത്ത് പലരും നേരിടുന്ന പ്രശ്നമാണ് സൂര്യാഘാതം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍. വേനല്‍കാലത്തെ കരുവാളിപ്പ്, സൂര്യതാപം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്കും കറ്റാര്‍വാഴ മികച്ച പരിഹാരമാര്‍ഗ്ഗമാണ്.

3.കറ്റാര്‍വാഴയിലടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവിനെ ഇല്ലാതാക്കാനും മുഖക്കുരു കാരണമുണ്ടാകുന്ന പാടുകളെ ഇല്ലാതാക്കാനും സഹായിക്കുന്നു.
അതുപോലെ തന്നെ അമിതമായുള്ള എണ്ണമയമില്ലാതാക്കാനും കറ്റാര്‍വാഴ സഹായിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :