ഏത് സമയങ്ങളിലാണ് അര്‍ദ്ധ ചന്ദ്രാസനം ചെയ്യേണ്ടത്?

സംസ്കൃതത്തില്‍ ‘അര്‍ദ്ധ’ എന്ന വാക്കിനര്‍ത്ഥം പകുതി എന്നാണ്. അതേപോലെ, ‘ചന്ദ്ര’ എന്ന് പറഞ്ഞാല്‍ ചന്ദ്രന്‍ എന്നും. അതായത്, അര്‍ദ്ധ ചന്ദ്രാസനം എന്ന് പറഞ്ഞാല്‍ അര്‍ദ്ധ ചന്ദ്രനെ ദ്യോതിപ്പിക്കുന്ന ആസനാവസ്ഥ എന്ന് അര്‍ത്ഥമാക്കണം. ചന്ദ്രനെ ദർശിക്കാവുന്ന സമയങ്ങ

aparna shaji| Last Modified ചൊവ്വ, 21 ജൂണ്‍ 2016 (15:08 IST)
സംസ്കൃതത്തില്‍ ‘അര്‍ദ്ധ’ എന്ന വാക്കിനര്‍ത്ഥം പകുതി എന്നാണ്. അതേപോലെ, ‘ചന്ദ്ര’ എന്ന് പറഞ്ഞാല്‍ ചന്ദ്രന്‍ എന്നും. അതായത്, അര്‍ദ്ധ ചന്ദ്രാസനം എന്ന് പറഞ്ഞാല്‍ അര്‍ദ്ധ ചന്ദ്രനെ ദ്യോതിപ്പിക്കുന്ന ആസനാവസ്ഥ എന്ന് അര്‍ത്ഥമാക്കണം. ചന്ദ്രനെ ദർശിക്കാവുന്ന സമയങ്ങളാണ് അർദ്ധ ചന്ദ്രാസനത്തിന് ഉത്തമം.

ചെയ്യേണ്ട രീതി:

* തദാസനാവസ്ഥയില്‍ നില്‍ക്കുക ( ഉപ്പൂറ്റിമുതല്‍ പെരുവിരല്‍ വരെ നിലത്ത് അമര്‍ത്തി കൈകള്‍ ശരീരത്തിന് ഇരു വശവം വരത്തക്ക രീതിയില്‍)

* കാലുകള്‍ അല്‍പ്പം അകത്തി വയ്ക്കുക. ഇനി വലതു കൈ തോളിന് സമമായി തിരശ്ചീനമായി കൊണ്ടു വരണം.

* കൈപ്പത്തി മുകളിലേക്ക് തിരിക്കുക. കൈയ്യ് തലയ്ക്ക് മുകളിലേക്ക് കൊണ്ടു വരിക.

* ഇടതുവശത്തേക്ക് ശരീരം വളയ്ക്കുക. കൈമുട്ടുകളും കാല്‍മുട്ടുകളും മടങ്ങരുത്.

* ശ്വാസം അകത്തേക്ക് എടുത്തുകൊണ്ടു വേണം ശരീരം വളയ്ക്കാന്‍. ഈ സമയം ഇടത് കൈയ്യ് കണങ്കാലിന് അടുത്തുവരെ എത്തണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :