വായുമലിനീകരണം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (18:27 IST)
ഹാനീകരങ്ങളായ പദാര്‍ഥങ്ങള്‍ വായുവിലേക്ക് പുറന്തള്ളുന്നതുമൂലമുണ്ടാകുന്ന മലിനീകരണമാണ് വായു മലിനീകരണം. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കുന്ന തരത്തില്‍ അന്തരീക്ഷത്തിന്റെ സംരക്ഷണ കവചമായ ഓസോണ്‍പാളിയുടെ ുശോഷണത്തിനും ഇത് കാരണമാകുന്നു. വ്യവസായങ്ങള്‍, വാഹനങ്ങള്‍, ജനസംഖ്യാ വര്‍ദ്ധനവ് എന്നിവ വായു മലിനീകരണത്തിനുള്ള ചില സുപ്രധാന കാരണങ്ങളാണ്.

വായുമലിനീകരണം മൂലം ആസ്മ, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഹങ്ങള്‍ എന്നിവയുണ്ടാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം 70 ലക്ഷം പേര്‍ വായുമലിനീകരണം മൂലം ഉണ്ടാകുന്ന അസുഖങ്ങളെ തുടര്‍ന്ന് മരണപ്പെടുന്നുണ്ടെന്നാണ്. മദ്യവും പോഷകക്കുറവും ഉണ്ടാക്കുന്ന മരണങ്ങളെക്കാള്‍ കൂടുതല്‍ മരങ്ങള്‍ വായുമലിനീകരണം ഉണ്ടാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :