പ്രമേഹ രോഗികളില്‍ വില്ലനാകുന്ന ചായ കുടി !

രേണുക വേണു| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (10:37 IST)

മലയാളികള്‍ക്ക് ചായയും കാപ്പിയും നിത്യജീവിതത്തിന്റെ ഭാഗമാണ്. അതിരാവിലെ എഴുന്നേറ്റ് ബെഡ് കോഫി കുടിക്കുന്നത് മുതല്‍ ഇടവേളകളില്‍ ചായ വേണ്ടവരാണ് നമ്മളില്‍ പലരും. എന്നാല്‍ അമിതമായ ചായ കുടി ആരോഗ്യത്തിനു ദോഷകരമാണ്. ചായ കുടിക്കുന്നതില്‍ നിയന്ത്രണം വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ചായയില്‍ ചേര്‍ക്കുന്ന പഞ്ചസാരയുടെ അളവിന് എപ്പോഴും നിയന്ത്രണം വേണം. അമിതമായ പഞ്ചസാര ഉപയോഗം പ്രമേഹം കൂടാന്‍ കാരണമാകുന്നു. പരമാവധി രണ്ട് ചായയില്‍ കൂടുതല്‍ ഒരു ദിവസം കുടിക്കരുത്. അതില്‍ കൂടുതലായാല്‍ അത് ആരോഗ്യത്തെ മോശമായി ബാധിക്കും. ചായയില്‍ രണ്ട് ടീ സ്പൂണില്‍ അധികം പഞ്ചസാര ചേര്‍ക്കരുത്. ഒരു ഗ്ലാസ് ചായയില്‍ പരമാവധി രണ്ട് ടീ സ്പൂണ്‍ പഞ്ചസാര തന്നെ ധാരാളം. പ്രമേഹ രോഗികള്‍ ചായ ഒഴിവാക്കി ചൂടുവെള്ളം കുടിക്കുന്നത് അത്യുത്തമമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :