സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (12:25 IST)
പലരും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് വയറ്റിലെ അസിഡ് രോഗങ്ങള്‍. ഇതിന് പ്രധാനകാരണം അമിതവണ്ണമാണ്. വണ്ണം കുറയ്ക്കുന്നതുവഴി അസിഡിക് പ്രശ്‌നങ്ങളെയും ഇല്ലാതാക്കാന്‍ പറ്റും. മറ്റൊന്ന് അസിഡിക് ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ്. കൊഴുപ്പ് കൂടിയതും എരിവുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. കൂടാതെ ഓറഞ്ച്, തക്കാളി, സോഫ്റ്റ് ട്രിങ്‌സ് എന്നിവയും ഒഴിവാക്കണം.
മറ്റൊന്ന് ആഹാരം കുറച്ച് കഴിക്കേണ്ടതാണ്. കൂടാതെ കഴിച്ച ഉടനെ കിടക്കാനും പാടില്ല. ആഹാരം കഴിച്ച് 2-3 മണിക്കൂര്‍ കഴിഞ്ഞിട്ടേ കിടക്കാന്‍ പാടുള്ളു. കൂടാതെ പുകവലിയും മദ്യപാനവും ഒഴിവാക്കണം.