നിത്യേന രണ്ടു മണിക്കൂര്‍ ഡ്രൈവ് ചെയ്യുന്നവരാണോ ? എങ്കില്‍ ഇത് നിങ്ങള്‍ക്കും സംഭവിക്കും !

വെള്ളി, 18 ഓഗസ്റ്റ് 2017 (13:38 IST)

life style , health , IQ , brain power , ഓര്‍മ്മശക്തി , ബുദ്ധിശക്തി , ജീവിതരീതി , ആരോഗ്യം

നിത്യേന കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്യുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കണം, നിങ്ങളുടെ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും നാള്‍ക്കുനാള്‍ കുറഞ്ഞുവരുകയാണ്. ഈ അടുത്തകാലത്ത് പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന തരത്തിലുള്ള വിവരങ്ങളുള്ളത്. 
 
വാഹനം ഡ്രൈവ് ചെയ്യുന്ന വേളയില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വിപരീതദിശയിലായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും രണ്ടു മണിക്കൂറിലേറെ ഡ്രൈവ് ചെയ്യുന്നവരുടെ ഐ ക്യൂ നിലവാരം കുറഞ്ഞുവരും. ഡ്രൈവ് ചെയ്യുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വളരെ താഴ്‌ന്ന നിലയിലായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
 
പുകവലി, മദ്യപാനം, മോശം ഭക്ഷണശീലം എന്നിവയിലൂടെയെല്ലാം തലച്ചോറിന് ഏല്‍ക്കുന്ന ക്ഷതത്തേക്കാള്‍ വലുതായിരിക്കും ദിവസവും മണിക്കൂറുകളോളം ഡ്രൈവ് ചെയ്യുന്നതിലൂടെ ഉണ്ടാവുകയെന്നും പഠനസംഘം പറയുന്നു. കൂടുതല്‍ മദ്ധ്യവയസിലുള്ള ഡ്രൈവര്‍മാരിലാണ് ഐക്യൂ നിലവാരം കൂടുതലായി കുറഞ്ഞുവരുന്നത്. 
 
ദിവസവും മണിക്കൂറുകളോളം ഡ്രൈവ് ചെയ്യുന്നവരില്‍ തലച്ചോറിന് മാത്രമല്ല, ഹൃദയത്തിനും പലതരത്തിലുള്ള പ്രശ്‌നങ്ങളുമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനസംഘം വ്യക്തമാക്കുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഓര്‍മ്മശക്തി ബുദ്ധിശക്തി ജീവിതരീതി ആരോഗ്യം Health Iq Life Style Brain Power

ആരോഗ്യം

news

എത്ര കഴിച്ചാലും വിശപ്പ് മാറുന്നില്ല എന്നതാണോ പ്രശ്നം ? പേടിക്കേണ്ട... ഇതാ ഉത്തമ പരിഹാരം !

എത്ര കഴിച്ചാലും വിശപ്പ് മാറുന്നില്ലെന്ന് തോന്നുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്‍. ...

news

അറിയാം... മനുഷ്യരാശിയുടെ പ്രഥമ വൈദ്യവിജ്ഞാനമായ സിദ്ധവൈദ്യം എന്താണെന്ന് !

മനുഷ്യരാശിയുടെ പ്രഥമ വൈദ്യവിജ്ഞാനമാണ് സിദ്ധവൈദ്യമെന്നും സിദ്ധവൈദ്യത്തില്‍ നിന്നാണ് ...

news

ആഹാരത്തിനു ശേഷമാണോ ഇക്കാര്യത്തിനു മുതിരുന്നത് ? ചിലപ്പോള്‍ പണി കിട്ടിയേക്കും !

രാത്രിയില്‍ എങ്ങനെയെങ്കിലും ഭക്ഷണം കഴിച്ചശേഷം ഉടന്‍ തന്നെ കിടന്ന് ഉറങ്ങാമല്ലോ എന്ന് ...

news

ചെറുപയറിന്റെ ആരോഗ്യപ്പെരുമ കേട്ടോളൂ...

മലയാളികളുടെ ഭക്ഷണത്തിലെ പ്രധാന ഇനമാണ് ചെറുപയര്‍. വളരെയധികം പോഷകമൂല്യമുള്ള പയറു ...