തിരുവനന്തപുരത്തെ പിസ കഴിച്ചാല്‍ പിന്നെ വേറെന്തുവേണം!

തിരുവനന്തപുരത്ത് വന്നാല്‍ പിസ കഴിക്കാതെ മടങ്ങരുത്!

Pizza, Pizza Corner, Pizza Hut, Dominos, Trivandrum, Thiruvananthapuram, പിസ, പിസ കോര്‍ണര്‍, പിസ ഹട്ട്, ഡൊമിനോസ് പിസ, തിരുവനന്തപുരം, ട്രിവന്‍ഡ്രം
Last Updated: തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (14:41 IST)
കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ പുതിയ തലമുറയില്‍ കുറവാണ്. ഈ തലമുറയെ ഇത്രയേറെ സ്വാധീനിച്ച ആഹാരപദാര്‍ത്ഥങ്ങള്‍ വേറെയില്ല എന്നുതന്നെ പറയാം. വ്യത്യസ്ത അഭിരുചിയുള്ളവര്‍ക്കായി വ്യത്യസ്ത ടേസ്റ്റുകളില്‍ പിസ ലഭിക്കുകയും ചെയ്യുന്നു.

കേരളത്തിന്‍റെ മുക്കിലും മൂലയിലും ഇന്ന് പിസ സെന്‍ററുകള്‍ ഉണ്ട്. വളരെ പ്രശസ്തമായ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ മുതല്‍ പ്രാദേശികമായ പിസ കോര്‍ണറുകള്‍ വരെ ഇന്ന് സുലഭം. വെജും നോണ്‍‌വെജുമായി പിസ വെറൈറ്റികള്‍ ഒട്ടേറെ.

ഇപ്പോള്‍ തിരുവനന്തപുരത്തിന്‍റെ കാര്യം തന്നെ എടുത്താല്‍ എണ്ണിയാലൊടുങ്ങാത്ത പിസ കേന്ദ്രങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ചെറു ഗ്രാമകവലകളില്‍ പോലും പിസ ലഭിക്കുന്ന സംവിധാനമുണ്ട്.

പിസ ഹട്ടിന്‍റെയും ഡൊമിനോസ് പിസയുടെയും ഒട്ടേറെ സെന്‍ററുകള്‍ തിരുവനന്തപുരത്തുണ്ട്. ഒയാസിസ് പിക് ആന്‍റ് പാക് റെസ്റ്റോറന്‍റും ഇറ്റാലിയന്‍ പിസേരിയ ആയ ഇല്‍ മരിനയോയുമൊക്കെ ഏറെ പ്രശസ്തങ്ങളാണ്.

ആഹാരപ്രേമികള്‍ക്ക് ഏറെ വ്യത്യസ്മായ രുചികള്‍ ഈ റെസ്റ്റോറന്‍റുകളില്‍ നിന്ന് ലഭിക്കും. ഓണ്‍‌ലൈനിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ ഡോര്‍ ഡെലിവറിയും ഈ റെസ്റ്റോറന്‍റുകള്‍ക്കുണ്ട്.

എം ജി റോഡിലെ പിസ കോര്‍ണര്‍, കഴക്കൂട്ടത്തെ ലേക്‍സൈഡ് ഇന്‍, ഉള്ളൂരിലെ ലിയോ റെഗനോസ്, ബേക്കറി ജംഗ്ഷനിലെ ആം‌ബ്രോസിയ ഇവയൊക്കെ തിരുവനന്തപുരം നഗരത്തില്‍ യുവാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട പിസ കോര്‍ണറുകളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :