Widgets Magazine
Widgets Magazine

കാമുകി വേറൊരാളുടെ കൂടെ ഓടിപ്പോയോ? കടം മൂക്കറ്റം എത്തിയോ? ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചോ? എങ്കില്‍ ഒരു നിമിഷം... ഇതില്‍ ഒന്ന് ക്ലിക്ക് ചെയ്യൂ...

ശനി, 16 ഏപ്രില്‍ 2016 (11:35 IST)

Widgets Magazine
Suicide, Prathyusha, Sai Prasanth, Kalabhavan Mani, Mammootty, Prithviraj, ആത്മഹത്യ, സൂയിസൈഡ്, പ്രത്യുഷ, കലാഭവന്‍ മണി, മമ്മൂട്ടി, പൃഥ്വിരാജ്

മരണം എന്നത് ജീവിതത്തേക്കാള്‍ വലിയ സത്യമാണെന്ന് ആരാണ് പറഞ്ഞത്? ആരുമാകട്ടെ. ഏറ്റവും വലിയ സത്യമാണ് മരണം. ജനിച്ചാല്‍ ഒരു ദിവസം മരിക്കും. ആര്‍ക്കും അത് തടഞ്ഞുനിര്‍ത്താനാവില്ല. അത് സ്വാഭാവികമായ ഒരു പരിണാമം തന്നെയാണ്. എന്നാല്‍ ആത്മഹത്യയോ?
 
എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമാണോ? കാമുകി മറ്റൊരാളുടെ കൂടെ ഓടിപ്പോയാല്‍ ആത്മഹത്യ ചെയ്താല്‍ മതിയോ? ആത്മഹത്യ ചെയ്താല്‍ ഓടിപ്പോയ കാമുകി തിരിച്ചുവരുമോ? ആത്മഹത്യ ചെയ്താല്‍ കടം തീരുമോ? കടമ തീരുമോ? ബന്ധുക്കളും സുഹൃത്തുക്കളും സന്തോഷകരമായ ജീവിതം നയിക്കുമോ?
 
ഇല്ല എന്നാണ് ഉത്തരം. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത് കൂടുതല്‍ പ്രശ്നങ്ങളുടെ തുടക്കമാണ്. ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ച് ഒളിച്ചോടാന്‍ കഴിയുന്നു. അവരെ ചുറ്റി ജീവിച്ചിരിക്കുന്നവര്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വീഴുന്നു. തനിക്കുചുറ്റും തന്നെ ആശ്രയിച്ച് ജീവിക്കുന്നവരെക്കുറിച്ച്, അവരുടെ സങ്കടങ്ങളെക്കുറിച്ച് ആലോചിച്ചാലോ? എല്ലാ പ്രശ്നങ്ങളും അവരുടെ മേല്‍ കെട്ടിവച്ചിട്ട് ഒറ്റയ്ക്ക് രക്ഷപ്പെടുന്നതിനെക്കാള്‍ വലിയ ഭീരുത്വമുണ്ടോ? ആത്മഹത്യ ചെയ്യുന്നവരെ ആരെങ്കിലും ബഹുമാനിക്കുമോ? സ്നേഹിക്കുമോ? ഭീരു എന്ന് എല്ലാവരും പലവട്ടം മനസില്‍ പറയുമെന്ന് തീര്‍ച്ച.
 
ജീവിക്കുമ്പോള്‍ ധൈര്യമായി ജീവിക്കുക. എല്ലാ പ്രതിസന്ധികളെയും മറികടന്ന് മുന്നേറാന്‍ കഴിയുമെന്ന് കരുതുക. സങ്കീര്‍ണമായ പ്രശ്നങ്ങളെല്ലാം കടന്നുപോകുമെന്നും കൂടുതല്‍ തെളിച്ചമുള്ള പ്രഭാതങ്ങള്‍ പുലരുമെന്നും വിശ്വസിക്കുക. ജീവിതത്തിലെ റെഡ് സിഗ്നലിന് അധിക ആയുസില്ലെന്നും ഗ്രീന്‍ സിഗ്നല്‍ വരുമെന്നും സുഗമമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നും കരുതുക.
 
ഇപ്പോള്‍ ആത്മഹത്യ ചെയ്ത് രക്ഷപ്പെടുന്നവരുടെ എണ്ണം അധികരിച്ചിരിക്കുന്നു. അതില്‍ സെലിബ്രിറ്റികളുമുണ്ട്. താരങ്ങളായ ബാനര്‍ജിയും സായ് പ്രശാന്തുമാണ് സമീപകാലത്ത് ആത്മഹത്യയില്‍ അഭയം നേടിയത്. ഈ പശ്ചാത്തലത്തിലാണ് തമിഴ് നടന്‍ ബബ്‌ലൂ പൃഥ്വിരാജ് ഒരു ബോധവത്കരണ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്.
 
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ദൈവം അനുവദിച്ചുതന്നിരിക്കുന്ന ജീവിതം പൂര്‍ണമായി ജീവിക്കാനും വീഡിയോയില്‍ ബബ്‌ലൂ പൃഥ്വിരാജ് പറയുന്നു. ഇതിനോടകം ലക്ഷക്കണക്കിന് പേര്‍ കണ്ടുകഴിഞ്ഞ വീഡിയോ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

വിവാഹത്തെ അനുകൂലിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

വിവാഹിതരാകുന്നതോടെ പുരുഷന്‍മാര്‍ പിന്തുടര്‍ന്നു വന്നിരുന്ന പല ദുശീലങ്ങളും ഉപേക്ഷിക്കാന്‍ ...

news

തണ്ണിമത്തന്‍ ശീലമാക്കൂ; ശരീരം സ്ലിമ്മായി നിലനിര്‍ത്തൂ!

തണ്ണിമത്തനിലെ ജലാംശം വിശപ്പ് കുറയ്ക്കും. ശരീരത്തിലെ അമിതമായ കൊഴുപ്പ് പുറന്തള്ളുന്നതിന് ഈ ...

news

ഗര്‍ഭിണികള്‍ക്കും യോഗ ചെയ്യാം; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ശരീരത്തെ പൂര്‍ണമായി മറന്നുകൊണ്ട് ഏകാഗ്രമായ ധ്യാനാവസ്ഥയിലാണ് ഗര്‍ഭസ്ഥശിശു. അതുകൊണ്ടുതന്നെ ...

news

ശരീരഭാരം കൂടുന്നില്ലെന്നത് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ ഈ രീതികള്‍ പരീക്ഷിക്കൂ!

ഒരു നേരം മാത്രം കൂടുതൽ ഭക്ഷണം കഴിക്കുന്നതുകൊണ്ട് ശരീരഭാരം വര്‍ദ്ധിക്കുകയില്ല. മാത്രമല്ല, ...

Widgets Magazine Widgets Magazine Widgets Magazine