ശ്രീനു എസ്|
Last Modified ചൊവ്വ, 6 ജൂലൈ 2021 (16:03 IST)
പലരും അനുഭവിക്കുന്ന ദുരിതമാണ് കുടവയര്‍. കുടവയര്‍ മാറ്റാന്‍ ചിലര്‍ എന്തിനും തയ്യാറാകുന്നത് കാണാന്‍സാധിക്കും. പട്ടിണികിടക്കുന്ന തെറ്റായ രീതിയാണ് പലരും ഇതിനായി ചെയ്യുന്നത്. കുടവയര്‍ മാറ്റാന്‍ ചിലകാര്യങ്ങളില്‍ ശീലമാക്കിയാല്‍ മതിയാകും. പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് വിശപ്പുകുറയ്ക്കുകയും ഇത് അധികം കലോറി ഉള്ളില്‍ പോകുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.
രാത്രി വൈകി ആഹാരം കഴിക്കുന്നത് കുടവയറിന് കാരണമാകും. കൂടാതെ ചോര്‍ കഴിക്കുന്നതും കുടവയറുണ്ടാക്കും. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. ധാരാളം വെള്ളം കുടിക്കുന്നതും കുടവയര്‍ കുറയ്ക്കും.