നിഹാരിക കെ എസ്|
Last Modified ചൊവ്വ, 12 നവംബര്‍ 2024 (14:44 IST)
മുടി കളർ ചെയ്യാൻ പലർക്കും ഇഷ്ടമാണ്. മുടിയുടെ ആരോഗ്യത്തിന് അതിന്റെ സ്വാഭാവികമായ നിറവും രീതിയും തന്നെയാണ് എന്നും മികച്ചത്. എന്നിരുന്നാലും മുടി കളർ ചെയ്യാൻ പോകുന്നതിന് മുന്നേ ആരോഗ്യവിദഗ്ധരെ കാണുന്നത് നല്ലതാണ്. നമ്മുടെ ചര്മത്തിന്റെ നിരത്തിനനുസരിച്ച്, മുടിയുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ഒക്കെയാണ് നിറം നൽകേണ്ടത്. ഇക്കാര്യങ്ങളൊക്കെ പരിഗണിക്കുക എന്നത് അത്യാവശ്യമാണ്.
* ലൈറ്റ് ആയിട്ടുള്ള കളർ ചെയ്‌താൽ ദീർഘകാലം നിൽക്കും.
* നിങ്ങളുടെ ചർമ്മത്തിന് യോജിച്ച കളർ തിരഞ്ഞെടുക്കുക.
* മുടി കളർ ചെയ്യുന്നതിന് മുൻപ് നന്നായി വെള്ളം കുടിക്കുക.
* കളർ ചെയ്യുന്നതിന് മുമ്പ് ഷാംപൂ ചെയ്യുന്നത് ഒഴിവാക്കുക.
* അലർജി ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുക.
* ഗർഭാവസ്ഥയുടെ ആദ്യ മൂന്ന് മാസം ഹെയർ ഡൈ ഉപയോഗിക്കാതിരിക്കുക
* നിങ്ങളുടെ മുടി ഇടയ്ക്കിടെ ഡൈ ചെയ്യാൻ ശ്രമിക്കുക
* എന്തിനും ഡോക്ടറുടെ നിർദേശം സ്വീകരിക്കുക.