Aiswarya|
Last Modified ശനി, 11 മാര്‍ച്ച് 2017 (14:58 IST)
തൈര് സാദം എന്ന് കേള്‍ക്കുമ്പോള്‍ ഒരു തമിഴ് ചുവ തോന്നുന്നുണ്ടെങ്കിലും വേനല്‍ക്കാലം തുടങ്ങിയാല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് തൈര് സാദം തന്നെയാണ്. ദോഷങ്ങളെക്കാള്‍ കൂടുതല്‍ ഗുണങ്ങള്‍ തരുന്ന തൈര് സാദം കഴിക്കുന്നത് ശരീരത്തില്‍ വളരെ നല്ലതാണ്.
തൈര് സാദത്തിന്റെ ഗുണങ്ങള്‍ നോക്കം...
* ദഹനപ്രശ്നങ്ങള്‍ ഉണ്ടാവാന്‍
ഭക്ഷണത്തിലെ ചെറിയ ചില പാകപ്പിഴകള്‍ മതി. എന്നാല്‍ തൈര് സാദം
ഇത്തരത്തിലുണ്ടാവുന്ന ഒരു ദഹനപ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല.
* കുട്ടികള്‍ക്കും തൈര് സാദം വളരെ പ്രിയപ്പെട്ടത് തന്നെയാണ്. തൈര് സാദത്തില്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍
വളരെ കൂടുതലാണ്.
* കാല്‍സ്യത്തിന്റെ കലവറയാണ് തൈര് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് എല്ലിനും പല്ലിനും ആരോഗ്യം
നല്കുന്നു.
* മുടിയ്ക്ക് തിളക്കം നല്കുന്ന കാര്യത്തില്‍ തൈര് മുന്നിലാണ്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിനു ഇത്
നല്ലതാണ്.
* തൈര് സാദം കഴിയ്ക്കുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും.
* മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ തൈര് സാദം നല്ലതാണ്.
* ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര് സാദം. ഹൃദയ സംബന്ധമായ എല്ലാ
പ്രശ്നങ്ങളെയും തൈര് സാദം ഇല്ലാതാക്കുന്നുണ്ട്.