സജിത്ത്|
Last Modified തിങ്കള്‍, 21 നവംബര്‍ 2016 (12:51 IST)
ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഈന്തപ്പഴം. സാധാരണ ഈന്തപ്പഴത്തെ അപേക്ഷിച്ച് ഉണക്കിയ ഈന്തപ്പഴത്തിനാണ് ഗുണമേന്മകള് കൂടുതലുള്ളത്. ഫൈബറുകളുടെ അംശം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ നിത്യേന ഉണക്കിയ ഈന്തപ്പഴം കഴികുന്നത് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം വളരെയേറെ ഗുണപ്രധമാണ്. വേറേയും പല തരത്തിലുള്ള ഗുണങ്ങളും ഇതിനുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
സാധാരണ ഈന്തപ്പഴത്തെ അപേക്ഷിച്ച് ഉണക്കിയ ഈന്തപ്പഴത്തില്‍ ധാരാളം അയേണും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളര്‍ച്ചയുള്ളവര്‍ക്കും എല്ലുതേയ്മാനം പോലുള്ള പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ഇത് ഏറെ ഗുണകരമാണ്. അതുപോലെ വൈറ്റമിന്‍ ബി 5 ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മുടിവേരുകള്‍ക്കും ശിരോചര്‍മത്തിനും ഇത് വളരെ ഉത്തമമാണ്.
കൊഴുപ്പ് വളരെ കുറഞ്ഞ ഒന്നാണ് ഉണക്കിയ ഈന്തപ്പഴം. അതിനാല്‍ ഇത് ഹൃദയാരോഗ്യത്തിനും ഗുണകരമാണ്. കൂടാതെ കൊളസ്ട്രോള്‍ ഇല്ലാതാക്കാനും ചീത്ത കൊളസ്ട്രോള്‍ കൂറയ്ക്കാനും മസിലുകളുടെ ആരോഗ്യത്തിനും വളരെ ഫലപ്രദമായ ഒന്നാണ് ഇത്. ഉണക്കിയ ഈന്തപ്പഴം കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായകമാണ്. കൂടാതെ ശരീരത്തിന് ആവശ്യമായ എല്ലാ വൈറ്റമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. അതുകൊണ്ടു തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഇത് ഫലപ്രദമാണ്. ദിവസവും ഇത് പ്രാതലില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും നമുക്ക് ലഭിക്കും. സാധാരണ ഈന്തപ്പഴത്തേക്കാള്‍ മധുരം കുറവായതിനാല്‍ ഉണക്കിയ ഈന്തപ്പഴം പ്രമേഹരോഗികള്‍ക്ക് താരതമ്യേന നല്ലതാണ്.
ചര്‍മകോശങ്ങളുടെ നാശം തടയാനും ഇത് സഹായിക്കും. ഉണക്കിയ ഈന്തപ്പഴം ആട്ടില്‍പാലില്‍ കുതിര്‍ത്തി കഴിയ്ക്കുന്നത് പുരുഷന്മാരിലെ ലൈംഗികാരോഗ്യത്തിന് ഏറെ ഉത്തമമാണ്. ശരീരത്തിന് തീരെ പുഷ്ടിക്കുറവും തൂക്കക്കുറവും ഉള്ളവര്‍ക്ക് വളരെ നല്ല ഒന്നാണ് ഇത്. ദിവസേന ഉണക്കിയ ഈത്തപ്പഴം കഴിയ്ക്കുന്നതു മൂലം ശരീരത്തിന്റെ തൂക്കം കൂടുകയും ശരീരം പുഷ്ടിപ്പെടുകയും ചെയ്യും.