അല്‍ഷിമേഴ്സിനെ തടയാന്‍ മഞ്ഞള്‍ ഫലപ്രദം !

അല്‍ഷിമേഴ്സിനെ തടയും മഞ്ഞള്‍ !

AISWARYA| Last Modified ബുധന്‍, 27 ഡിസം‌ബര്‍ 2017 (14:05 IST)
മഞ്ഞളില്‍ ധാരാളം ഔഷധഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്യുമിന് അല്‍ഷിമേഴ്സിനെ ചെറുക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓക്സിഡേഷന്‍ മൂലമുള്ള തകരാറുകളില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കാന്‍ കുര്‍ക്യുമിന് കഴിയുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

അല്‍ഷിമേഴ്സിന്‍റെ യഥാര്‍ത്ഥകാരണമെന്താണെന്ന് ഇതേവരെ കണ്ടെത്തിയിട്ടില്ല. പക്ഷേ തലച്ചോറിലുണ്ടാവുന്ന ഓക്സിഡേറ്റീവ് തകരാറുകളാണ് മറവിരോഗത്തിനു കാരണമെന്നാണ് കരുതപ്പെടുന്നത്. മഞ്ഞള്‍ അടങ്ങിയിട്ടുള്ള കറികള്‍ കൂടുതല്‍ കഴിക്കുന്ന കിഴക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് താരതമ്യേന മറവി രോഗം കുറവാണെന്നത് ഈ വാദത്തെ ശരിവയ്ക്കുന്നു.

അല്‍ഷിമേഴ്സിനും ക്യാന്‍സറിനുമൊപ്പം ഹൃദ്രോഗത്തിനും പ്രമേഹത്തിനുമെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവും കുര്‍ക്യുമിനുണ്ട്. ലെഡ്, കാഡ് മിയം, സയനൈഡ്, ക്യുനൊലിക് ആസിഡ് തുടങ്ങിയ തലച്ചോറിന് ഹാനികരമായ വിഷങ്ങള്‍ക്കെതിരെ കുര്‍ക്യുമിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :