സജിത്ത്|
Last Modified വെള്ളി, 12 ഓഗസ്റ്റ് 2016 (15:26 IST)
ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണ് പ്രാതല്‍. ഇതിലൂടെയാണ് ശരീരത്തിനാവശ്യമായ ഊര്‍ജം ലഭ്യമാകുന്നത്. അതുകൊണ്ട് തന്നെ പ്രാതല്‍ പോഷകസമൃദ്ധമാകുകയും വേണം. പ്രാതല്‍ കഴിയ്ക്കുന്നതിനു മുന്‍പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. രാവിലെ തന്നെ ആരോഗ്യം നന്നാക്കാന്‍ എന്ത് കാര്യങ്ങളൊക്കെ നമ്മള്‍ ചെയ്യണം എന്നു നോക്കാം.
ജീവിതത്തില്‍ വിജയം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ രാവിലെ നേരത്തേ എഴുന്നേല്‍ക്കേണ്ടത് അത്യാവശ്യമാണ്. ആണാണെങ്കിലും പെണ്ണാണെങ്കിലും സൂര്യനുദിയ്ക്കുന്നതിനു മുന്‍പ് തന്നെ എഴുന്നേല്‍ക്കാന്‍ ശീലിക്കണം. അതുപോലെ ചെയ്യേണ്ട മറ്റൊരു കാര്യമാണ് വെള്ളം കുടിയ്ക്കുകയെന്നത്. ടോക്‌സിനുകള്‍ നീക്കാനും രക്തപ്രവാഹത്തിനുമെല്ലാം ഇത് സഹായകമാണ്.
ജീവിതത്തില്‍ വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകത പ്രത്യേകം പറയേണ്ട കാര്യമില്ല. പ്രാതലിന് മുന്‍പ് വ്യായാമം ചെയ്യുന്നതും നല്ലതാണ്. ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യവും ഇതിലൂടെ നമുക്ക് ലഭിയ്ക്കുന്നു. രാവിലെ ശരീരം സ്‌ട്രെച്ച് ചെയ്യേണ്ടതും നല്ലതാണ്. ഇതുമൂലം ശരീരത്തിലെ സര്‍ക്കുലേറ്ററി സിസ്റ്റം കൃത്യമായി പ്രവര്‍ത്തിക്കുകയും മസിലുകള്‍ക്ക് ബലം ലഭ്യമാക്കുകയും ചെയ്യുന്നു.
വ്യായാമം ചെയ്തതിനു ശേഷം വെറും വയറ്റില്‍ കാപ്പി കുടിയ്ക്കുന്നത് മാനസികവുമായ ഉന്‍മേഷവും ആരോഗ്യവും
നല്‍കുന്നു. കാപ്പിയായാലും ചായയായാലും ആരോഗ്യ കാര്യത്തില്‍ വീഴ്ചയുണ്ടാവില്ല എന്നതാണ് സത്യം. പ്രാതല്‍ കഴിഞ്ഞുള്ള കുളി ഒഴിവാക്കാന്‍ ശ്രമിക്കണം. ഇത്തരത്തില്‍ ചെയ്യുന്നതു ദഹനത്തിന് നല്ലതാണ്. രാവിലെ മെഡിറ്റേഷന്‍ ചെയ്യുന്നതും ഇത്തരത്തില്‍ മാനസികോല്ലാസം വര്‍ദ്ധിപ്പിക്കുന്നു.
പ്രാതല്‍ കഴിക്കുന്നതിനു മുമ്പായി രാവിലെ അല്‍പനേരം നടക്കുന്നതും ഏറെ നല്ലതാണ്. മനസും ശരീരവും ഒരുപോലെ ഊര്‍ജസ്വലമാകാന്‍ ഇതുമൂലം സാധിക്കുന്നു. രാവിലെ എഴുന്നേറ്റാല്‍ അല്‍പസമയം കുടുംബത്തോടൊപ്പം ചിലവഴിയ്ക്കുന്നതും ആരോഗ്യം നല്‍കുന്നു. ഇത് മാനസിക സന്തോഷം നല്‍കുകയും ഇതിലൂടെ ഊര്‍ജ്ജസ്വലതയോടു കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്യുന്നു.