വയറിളക്കമാണോ ? എന്നാല്‍ ഉപേക്ഷിക്കു ഈ ഭക്ഷണങ്ങള്‍ !

ചൊവ്വ, 8 ഓഗസ്റ്റ് 2017 (12:30 IST)

Widgets Magazine

മുതിര്‍ന്നവരിലും കുട്ടികളിലും കണ്ടുവരുന്ന രോഗമാണ് ലൂസ് മോഷന്‍ അഥവ വയറിളക്കം. ആഹാരശീലങ്ങള്‍ മാറുമ്പോള്‍ വയറിളക്കം കടന്നു വരാം. ബാക്ടീരിയയും മറ്റ്  വൈറസ് അണുബാധകളുമാണ് വയറിളക്കത്തിന്റെ പ്രധാന കാരണങ്ങള്‍. 
 
ഇത്തരം വൈറസുകള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയോ കുടിക്കുന്ന വെള്ളത്തിലൂടെയോ ശരീരത്തിനകത്ത് കടക്കാം. അതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. അയഞ്ഞമലം, ഛര്‍ദി, പനി, വയറുവേദന, വിശപ്പുകുറവ് എന്നിവയാണ് വയറിളക്കത്തിന്റെ ലക്ഷണങ്ങള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട് അവ എന്തൊക്കെയെന്ന് നോക്കിയാലോ?
 
പഞ്ചസാര അടങ്ങിയിട്ടുള്ള ക്ഷീര ഉൽപ്പന്നങ്ങളായ പാൽ, വെണ്ണ എന്നിവ ഒഴിവാക്കേണ്ടതാണ്. അതുപോലെ അമിതമായി ഗ്യാസ് ഉണ്ടാക്കുന്നവ, മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കണം. അമിതമായി കൊഴുപ്പടങ്ങിയതും എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ഈ സമയത്ത് കഴിക്കരുത്. ക്ഷീണം ഉണ്ടാകുമ്പോള്‍ സാധാരണ നമ്മള്‍ പഴങ്ങള്‍ ജ്യൂസാക്കി കഴിക്കാറുണ്ട്. അതും വയറിളക്കം വരുമ്പോള്‍ ഒഴിവാക്കണം.
 
പച്ചക്കറികളില്‍ കാബേജ്, ബ്രോക്കോളി, ഉള്ളി, എന്നിവ ഒഴിവാക്കണം. ഇതിന് പുറമേ ഫൈബര്‍ ഒരുപാട് അടങ്ങിയ ധാന്യങ്ങളും ഈ സമയത്ത് കഴിക്കരുത്. ചായ, കാപ്പി മുതലായവ വയറിളക്കം വരുമ്പോള്‍ ഒഴിവാക്കേണ്ടതാണ്. ആല്‍ക്കഹോള്‍ അടങ്ങിയ മദ്യം, കള്ള് മുതലായവയും ഒഴുവാക്കേണ്ടതാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

പാവയ്ക്ക കഴിച്ചോളൂ...ആരോഗ്യം സുരക്ഷിതമാക്കാം !

കയ്‌പ്പയ്‌ക്ക എന്നറിയപ്പെടുന്ന പാവയ്‌ക്ക പലര്‍ക്കും ഇഷ്ടമല്ല. അതിന് കാരണം മറ്റൊന്നുമല്ല ...

news

ധൃതി വേണ്ട, പതുക്കെ മതി...എങ്കിലേ ആസ്വദിക്കാന്‍ കഴിയൂ !

പങ്കാളിയുമായി ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ സംബന്ധിച്ച്‌ പലതരത്തിലുള്ള ...

news

പത്ത് ദിവസം കൊണ്ട് മുഖകാന്തി വര്‍ദ്ധിപ്പിക്കണോ ?; ഇതു പതിവാക്കിയാല്‍ മാത്രം മതി

എത്ര വര്‍ണിച്ചാലും തീരാത്ത ഒന്നാണ് ബദാമിന്റെ സവിശേഷതകള്‍. ആരോഗ്യത്തിനും സൌന്ദര്യത്തിനും ...

news

കയ്‌പ്പുള്ള കുക്കുമ്പറിന്റെ ഗുണങ്ങള്‍ അറിയാതെ പോകരുത്

സൌന്ദര്യ സംരക്ഷണത്തിന് ഏറ്റവും ഉത്തമായ ഒന്നാണ് കുക്കുമ്പര്‍. ധാരളാം വെള്ളം ...

Widgets Magazine