Widgets Magazine Widgets Magazine
Widgets Magazine

ഗര്‍ഭിണിയായിരിക്കുമ്പോള്‍ യാത്ര ചെയ്യാന്‍ ഒരുങ്ങുകയാണോ? എന്നാല്‍ ഇതൊന്ന് വായിച്ചോളൂ

വ്യാഴം, 20 ജൂലൈ 2017 (17:45 IST)

Widgets Magazine

ഗര്‍ഭകാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘട്ടമാണ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ യാത്ര ചെയ്യാന്‍ ചിലര്‍ക്ക് വളരെ ഇഷ്ടമാണ്. എന്നാല്‍ ചിലര്‍ക്കോ വളരെ പ്രയാസവുമാണ്. അത് ഒന്നും കൊണ്ടല്ല ഈ സമയങ്ങളില്‍ ചിലര്‍ക്ക് ആരോഗ്യപരമായ പല പ്രശനങ്ങള്‍ ഉണ്ടാകുന്നത് കൊണ്ടാണ്. 
 
ഗര്‍ഭകാലത്ത് പലര്‍ക്കും പല ഇഷ്ടങ്ങളാണ് പച്ച മാങ്ങ മുതല്‍ ഈ പറഞ്ഞ യാത്ര വരെ ഇതില്‍പ്പെടും. ഗര്‍ഭകാലത്ത് യാത്രയ്ക്കു വേണ്ടി തയ്യാറെടുക്കുന്ന നിങ്ങള്‍ ആ സമയത്ത് എന്തോക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് ചിന്തിച്ചിട്ടുണ്ടോ? സാധ്യത കുറവാണ്. എന്നാല്‍ ഇതാ ഇനിയെങ്കിലും കരുതിക്കോളൂ.
 
യാത്രയ്ക്ക് ഒരുങ്ങുന്ന നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ യാത്ര സമയം നിശ്ചയിക്കുക എന്നതാണ്. കാരണം ഗര്‍ഭിണികള്‍ ആദ്യത്തെ മൂന്ന് മാസം വളരെ ശ്രദ്ധിക്കണം. ഈ സമയങ്ങളില്‍ യാത്ര പരമാവധി ഒഴിവാക്കാന്‍ നോക്കണം. അടുത്തതായി നിങ്ങള്‍ പോകാനുദ്ദേശിക്കുന്ന സ്ഥലത്തേ പറ്റിയാണ്. ഗര്‍ഭകാലത്ത് അധികം ദൂരത്തേക്കുള്ള യാത്ര ഒഴിവാക്കണം. കാരണം അധിക ദൂരം യാത്ര ചെയ്താല്‍ ശരീരത്തില്‍ ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയ ശാരീരിക പ്രശനങ്ങള്‍ ഉണ്ടാക്കും.
 
അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം അധികം കുലുങ്ങിയുള്ള യാത്ര ഒഴുവാക്കണം എന്നതാണ്. അതായത് യാത്ര ചെയ്യന്‍ സൈക്കിള്‍, ഒട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങള്‍ ഒഴിവാക്കണം. കാര്‍, തീവണ്ടി, വിമാനം തുടങ്ങിയ വാഹനം യാത്രയ്ക്കായ് ഉപയോഗിക്കുക. വാഹനങ്ങളില്‍ യാത്ര ചെയുമ്പോള്‍ കൈകളും കാലുകളും നിവര്‍ത്തി വെച്ച് ഇരിക്കാന്‍ ശ്രദ്ധിക്കണം. 
 
ഇനി യാത്രയ്ക്ക് പോകുമ്പോള്‍ പോഷകസമൃദ്ധമായ ആഹാരങ്ങള്‍ കൊണ്ട് പോകണം. അത് പഴങ്ങളാണെങ്കില്‍ ഏറ്റവും നല്ലതാണ്. പുറത്ത് നിന്നുള്ള ഫാസ്റ്റ് ഫുഡ് പരാമവധി ഒഴിവാക്കണം. യാത്രാ സമയങ്ങളില്‍ ധാരാളം വെള്ളം കൂടിക്കുക. ഇത് ക്ഷീണം ഇല്ലാതാക്കാന്‍ സഹായിക്കും



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും ഉപേക്ഷിക്കാന്‍ മടിയാണോ ? അറിഞ്ഞോളൂ... എട്ടിന്റെ പണി കിട്ടും !

ഹൈഹീല്‍ ചെരുപ്പുകള്‍ ധരിച്ചുകൊണ്ട് സുന്ദരിമാര്‍ നടന്നു പോകുന്നതുകാണാന്‍ തന്നെ ഒരു ...

news

അറിയാമോ ? പ്രമേഹത്തെ ചെറുക്കാന്‍ മാവിന്റെ ഇല മാത്രം മതി !

കൊല്ലാതെ കൊല്ലുന്ന രോഗം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പ്രമേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ...

news

കര്‍ക്കിടകമെത്തി, ഇനി തുടങ്ങാം സുഖചികിത്സ !

ഇടവപ്പാതിയും മിഥുനച്ചൂടും കഴിഞ്ഞു ഇതാ എത്തിരിയിരിക്കുന്നു പെരുമഴയും തണുപ്പുമായി ...

news

ഇവ പരീക്ഷിച്ചു നോക്കൂ, മിനിറ്റുകള്‍ കൊണ്ട് താരന്‍ ഇല്ലാതാകും

മുടിയുടെ കാര്യത്തില്‍ സ്‌ത്രീയായാലും പുരുഷനായാലും വിട്ടു വീഴ്‌ചയ്‌ക്ക് തയ്യാറല്ല. ഒരു ...

Widgets Magazine Widgets Magazine